പച്ച പുടവയുടുത്തൊരു ഭൂമിയെ, വെള്ളിയരഞ്ഞാണം ചുറ്റി യ ഭൂമിയെ, മർത്യാ നീ എന്നും നശിപ്പിച്ചീടെലെ. പ്രളയവും വന്നു, വൈറസും വന്നു എന്നിട്ടുമെന്തേ പഠിച്ചിടാത്തൂ. വെള്ളവും, വിഭവവും ധാരാളമുണ്ട്, ആവോളം ജീവിക്കാൻ മറ്റെന്തു വേണം. കൈ മെയ് മറന്നിറങ്ങാമീ ഭൂമിയിൽ, നാളേക്ക് നല്ലൊരു ജീവൽതുടിപ്പിനായ്. ആമോദത്തോടെ വസിച്ചിടാമീഭൂമിയിൽ വരവേൽക്കാനായ് പൊൻപുലരികളെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത