എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/കാറ്റ്(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാറ്റ് | color= 3 }} <center> <poem> മുല്ലപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റ്

മുല്ലപ്പു തല്ലിക്കൊഴിച്ച കാറ്റേ
കളളനെപ്പോലെ മറ‍ഞ്ഞകാറ്റേ
നിൻമുഖം കാണുവാനെത്ര നാളായ്
ഉമ്മറത്തിണ്ണയിൽ ഞാനിരുപ്പു
എങ്ങുമേ കാണുവാനായില്ല! പക്ഷെ
ഉമ്മവയ്ക്കുന്നു നീയെൻ കവിളിൽ
ഒന്നെന്റെ കൺമുന്നിൽ വന്നുകൂടെ
ഒന്നിച്ചൊരല്പം കളിച്ചുകൂടെ
 

ദേവിക
3 എ എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത