സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം/ലളിതം....സുന്ദരം

14:45, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയിലേക്ക് മടങ്ങുക


ഒരു ഗ്രാമത്തിലെ അടുത്തടുത്ത വീടുകളിലെ രണ്ട് കുട്ടികളാണ് മിട്ടുവും രാമുവും. മിട്ടു ധാരാളം പണമുളള വീട്ടിലെ കുട്ടി ആയതിനാൽ അവന്റെ ജീവിതത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നാൽ രാമുവിന്റെ വീട്ടിലെ കാര്യങ്ങൾ നേരെ മറിച്ചായിരുന്നു. ഒരു ഒാല മേഞ്ഞ കുടിലിലായിരുന്നു അവ‍ കഴിഞ്ഞിരുന്നത്. എങ്കിലും സ്വന്തമായി ഉണ്ടായിരുന്ന കുറച്ച് സ്ഥലത്ത് അവർ ധാരാളം മരങ്ങളും വീട്ടാവശ്യത്തിനുളള പച്ചക്കറികളും വള‍ർത്തിയിരുന്നു.

വർഷങ്ങ‍‍‍ൾ കുറെ കഴിഞ്ഞു. മിട്ടു ഒരു പണിയും ചെയ്യാതെ വീട്ടിൽ തന്നെ കുസൃതികളൊപ്പിച്ചും സമയം കഴിഞ്ഞു. അവന്റെ അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോൾ വില കൂടിയ ഭക്ഷണങ്ങൾ അവന് എന്നും കൊണ്ടുകൊടുക്കുമായിരുന്നു. അങ്ങനെ മിട്ടു അലസനായ കുട്ടിയായി മാറി. എന്നാൽ രാമുവിന്റെ വീട് എപ്പോഴും സന്തോഷം നിറഞ്ഞതായിരുന്നു. അവന്റെ വീടിനു ചുറ്റും നട്ട മരങ്ങൾ എല്ലാം വളർന്ന് വലുതായി. അതിൽ നിറയെ പഴങ്ങളായി. അവ കഴിക്കുവാനായി പക്ഷികളും തേൻ കുടിക്കാൻ പൂമ്പാറ്റകളും വന്നു കൊണ്ടിരുന്നു. അവ പാറിപ്പറക്കുന്നത് കാണുന്നത് രാമുവിന് വളരെ ഇഷ്ടമായിരുന്നു. പറമ്പിലെ പഴുത്ത മാങ്ങയും മറ്റു പഴങ്ങളും രാമു കഴിക്കുമ്പോൾ മിട്ടു അവനെ കളിയാക്കി.

“അയ്യേ നാണമില്തേ നിനക്ക് ഇവയെല്ലാം കഴിക്കാൻ എനിക്ക് ഇതൊന്നും ഇഷ്ടമേയല്ല. എന്റെ അച്ഛൻ എനിക്ക് എന്നും ഷവ‍ർമയും ,പിസയും, ബ‍ർഗറുമെല്ലാം കൊണ്ടത്തരുമല്ലോ. എന്തു രുചിയാണ് അതെല്ലാം കഴിക്കാന്". പാവം രാമു അതുകേട്ട് സങ്കടം വന്നിരിക്കും. അത്തരം ഭക്ഷണങ്ങളൊന്നും അവൻ കഴിച്ചിട്ടില്ലായിരുന്നു.

ആയിടയ്ക്ക് ഗ്രാമത്തിലാകെ ഒരു അജ്ഞാത രോഗം പട‍ർന്ന് പിടിച്ചു. ‍‍ഡോക്ടർമാർ എത്ര ശ്രമിച്ചിട്ടും മരുന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല. കുറേപ്പേർ ഈ രോഗം വന്ന് മരിച്ചു. മിട്ടുവും ഈ രോഗം വന്ന് ആശുപത്രിയിലായി. ദിവസങ്ങൾ കഴിഞ്ഞിട്ടും അവന്റെ അസുഖത്തിന് ഒരു വന്നില്ല. മിട്ടു സങ്കടത്തോടെ ഡോക്ടറോട് കാരണം അന്വേഷിച്ചു. ഡോക്ടർ പറഞ്ഞു.

"മോനെ നിന്റെ ശരീരത്തിന് രോഗത്തെ ചെറുക്കുവാനുളള കഴിവ് കുറവാണ്, നല്ത ഭക്ഷണങ്ങൾ കഴിച്ചാലേ നമ്മുടെ ശരീരത്തിന് ആരോഗ്യം ലഭിക്കൂ”. അപ്പോൾ മിട്ടു പറഞ്ഞു. ഞാൻ നല്ത ഭക്ഷണങ്ങൾ കഴിക്കാറുണ്ടല്ലോ?. അച്ഛൻ എനിക്ക് എത്ര രുചിയുളളവയാണ് വാങ്ങിത്തരുന്നത്. ? അവയെല്ലാം ഞാൻ എന്നും കഴിക്കുമായിരുന്നു. ഇതു കേട്ടപ്പോൾ ഡോക്ടർക്ക് കാര്യം മനസിലായി. ഡോക്ടർ പറഞ്ഞു നാം പുറമെ നിന്നും കഴിക്കുന്ന ആഹാരങ്ങൾ മിക്കവയും മായമാണ്. രുചി കൂട്ടുവാനായി അതിൽ എന്തെല്ലാം വിഷങ്ങളാണ് ചേ‍ർക്കുന്നതെന്ന് മോനറിയാമോ?. അവ എന്നും കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ ദോഷമാണ്. മിട്ടുവിന്റെ ഈ ദുശീലമാണ് രോഗം മാറാത്തതിന്റെ കാരണം.നമ്മുടെ വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങളും നമ്മൾ നട്ടു നനച്ചുണ്ടാക്കിയ പച്ചക്കറികളും പഴങ്ങളും എല്ലാം കഴിക്കുന്നത് ശീലമാക്കുക.

ഡോക്ടർ പറഞ്ഞത് കേട്ടപ്പോള് മിട്ടുവിന് തന്റെ തെറ്റ് മനസിലായി. രാമു ഇപ്പോഴും അസുഖമൊന്നുമില്ലാതെ ആരോഗ്യവാനായി ഇരിക്കുന്നതിന്റെ രഹസ്യാക്കവും അവന് ബോധ്യപ്പെട്ടു. ഇനിയൊരിക്കലും പണത്തിന്റെ അഹങ്കാരം കാണിക്കില്ലെന്നും രാമുവിനെപ്പോലെ ലളിത ജീവിതം നയിച്ച് അമ്മ ഉണ്ടാക്കിതരുന്ന ആഹാരങ്ങള് കഴിച്ച് ജീവിക്കുമെന്നും പ്രതിജ്ഞ ചെയ്തു.

വൈഗ
3ബി സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്
ഇരിട്ടി ഉപജില്ല
കണ്ണു‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ