(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാണാകാഴ്‍ച
രാവിലെ ചായ കഴിഞ്ഞ് ടീവി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അമ്മ വിളിച്ചു ചൂട് ചായ കൊടുക്കുമെന്നും
ഉച്ച ഊണു കഴിഞ്ഞ് രണ്ടുപേരും മയങ്ങാറുണ്ടെന്നും
പറമ്പിൽ തൊട്ടാവാടി ഉണ്ടെന്നും
വൈകുന്നേരം അനേകം കിളികൾ മുറ്റത്തെ മാവിൽ വരാറുണ്ടെന്നും
ഇന്നെലെ വന്ന കൊറോണ എന്നെ കാട്ടിതന്നു.