ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/അതിജീവനം(കവിത)

14:30, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} <center> <poem> പോരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

പോരാടാം നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം കൊറോണയെന്ന
മഹാമാരിയിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
മാസ്ക് ധരിച്ചിടാം കൈകൾ കഴുകിടാം
വീടിനുള്ളിൽത്തന്നെ കഴിഞ്ഞിടാം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവക്കണ്ട പിണങ്ങിടണ്ട
ആരോഗ്യരക്ഷയ്ക്കു നൽകിടുന്ന
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ഒരു മനസ്സോടെ പൊരുതിടാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം
 

അക്ഷദ ബിജു
3 എ ഗവ.യു.പി.സ്കൂൾ പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത