ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/അതിജീവനം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പോരാടാം നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം കൊറോണയെന്ന
മഹാമാരിയിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
മാസ്ക് ധരിച്ചിടാം കൈകൾ കഴുകിടാം
വീടിനുള്ളിൽത്തന്നെ കഴിഞ്ഞിടാം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവക്കണ്ട പിണങ്ങിടണ്ട
ആരോഗ്യരക്ഷയ്ക്കു നൽകിടുന്ന
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ഒരു മനസ്സോടെ പൊരുതിടാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം
 

അക്ഷദ ബിജു
3 എ ഗവ.യു.പി.സ്കൂൾ പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത