ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കോവിഡ് 19 അഥവാ കൊറോണ വൈറസ്‌ രോഗം ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ എന്ന സ്‌ഥലത്തു നിന്നാണ് .ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരിയെ ഉന്മൂലനം ചെയ്യാൻ വളരെയധികം കഷ്ടപ്പെടുന്നു . അമേരിക്ക ,ചൈന തുടങ്ങി 200 ലോക രാജ്യങ്ങൾ ഈ വൈറസിന്റെ പിടിയിലാണ് .നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും കോവിഡിനെ ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിഞ്ഞു . 10:00 pm ലോക്‌ഡൗണും ,സാമൂഹ്യ അകലം പാലിച്ചും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും കേരളത്തിലെ മരണനിരക്ക് കുറക്കാൻ കഴിഞ്ഞു . കേരളത്തിൽ ആദ്യമായി തൃശൂർ ജില്ലയിലാണ് കോവിഡ് സ്ഥിരീകരിച്ചത് . ഈ അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . സാമൂഹിക അകലം പാലിക്കുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക ,ഇടയ്ക്കിടെ കൈയും മുഖവും സോപ്പ് ഉപയോഗിച്ചു 20സെക്കൻഡ് കഴുകുക എന്നിങ്ങനെ ശീലിച്ചാൽ വൈറസിനെ ഒരു പരിധിവരെ നശിപ്പിക്കാൻ കഴിയും . പല യൂറോപ്യൻ രാജ്യങ്ങളിലും മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും വളരെ ഉത്കണ്ഠയിലാണ് . നമ്മൾ ഇതിൽനിന്നു ഉയിർത്തെഴുന്നേൽക്കും എന്ന പ്രതിജ്ഞ യിലാണ് . എല്ലാവരും അതിജീവനത്തിന്റെ നാൾ വഴിയിലാണ്. ഈ മഹാമാരിയെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യുക തന്നെ ചെയ്യും 'Break the chain,stayhome, staysafe ഇതാകട്ടെ മുദ്രാവാക്യം

ബിനാഷ ബിജൂ
5 A ജി യു പി എസ് അന്നമനട
മാള ഉപജില്ല. ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം