കാവും കുളങ്ങളും കായലോരങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും ഭൂതകാലത്തിൻ്റെ സാക്ഷ്യം അമ്മയാം വിശ്വ പ്രകൃതിയായ് നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്ക്കരിച്ചു നാം നന്മ മനസ്സിലാകാത്തോർ മുത്തിനെ പോലും കരിക്കട്ടയായ്ക്കണ്ട ബുദ്ധിയില്ലാത്തവർ നമ്മൾ മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാൻ ഒത്തൊരുമിച്ചവർ നമ്മൾ പച്ചപ്പരിഷ്ക്കാരത്തേൻ കുഴമ്പുണ്ടു നാം പുച്ഛിച്ചു തള്ളിയീമാതൃസൗന്ദര്യവും
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത