എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/അക്ഷരവൃക്ഷം/ നജീബിന്റെ പിറന്നാൾ

12:14, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നജീബിന്റെ പിറന്നാൾ

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ കോണിലായി സമ്പത്സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു ഗ്രാമം .അവിടെയാണ് നജീബിന്റെ താമസം . ആ ഗ്രാമത്തിലെ ഏറ്റവും ദരിദ്ര കുടുംബമായിരുന്നു അവന്റേത് . അതുകൊണ്ടുതന്നെ നജീബിന്റെ ചെറുപ്പത്തിലേ തന്നെഅവന്റെ അച്ഛൻ അലി ഖത്തറിലേക്ക് പോയത് .അങ്ങനെ ഒരു അവധിക്കാലം വന്നെത്താറായി .മാർച്ച് മാസത്തിലെ പരീക്ഷയെക്കുറിച്ചോർത് അവനു ചെറിയ ഭയമുണ്ടെങ്കിലും പിറന്നാൾദിനത്തിൽ കൈനിറയെ സമ്മാനവുമായി അച്ഛൻ വരുന്നതിന്റെ ആഹ്ലാദത്തിലാണവൻ .

അങ്ങനെയിരിക്കെ ഒരുദിവസം അവനൊരു വാർത്ത കേട്ടു .ചൈനയിൽ എവിടുന്നോ ഒരു വൈറസ് ലോകത്താകമാനം പടരുന്നു എന്ന് . ഈ ലോകത്തെ മുഴുവനും നശിപ്പിക്കാൻ കഴിയുന്ന ആ വൈറസിന്റെ പേര് കൊറോണ എന്നാണെന്ന് നജീബ് അറിഞ്ഞു . പിന്നീട് അവൻ കേൾക്കുന്ന വാർത്തകളെല്ലാം ഇതിനെക്കുറിച്ചായിരുന്നു . ദിവസങ്ങൾ കടന്നുപോയി. കൊറോണ ലോകത്തെല്ലായിടത്തും വ്യാപിച്ചു . ജനങ്ങളുടെ ജീവനെടുത്തു. ഒടുവിൽ ആ രോഗം അവന്റെ നാട്ടിലുമെത്തി . പരീക്ഷകളും ക്ലാസ്സുകളും മാറ്റിവച്ചു . എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി . വഴിയോരങ്ങളും തെരുവീഥികളും ആരാധനാലയങ്ങളും ആഘോഷപരിപാടികളും നിശ്ചലമായി . ആളുകളെല്ലാം വീട്ടിൽ തന്നെ ഇരിപ്പായി . ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗപ്രതിരോധത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ചു . ജനങ്ങളുടെ സുരക്ഷയ്ക്കായി ആരോഗ്യപ്രവർത്തകർ ഓടിനടന്നു . അവർ പറഞ്ഞ എല്ലാനിർദേശങ്ങളും അവൻ പാലിച്ചു .

നജീബിന്റെ ഉറ്റ സുഹൃത്തായിരുന്നു അജ്മൽ . അജ്മലിന്റെ അച്ഛൻ വിദേശത്തുനിന്നും എത്തി . തിരിച്ചുവരവിന്റെ സന്തോഷം പങ്കിടാൻ അജ്മൽ അച്ഛനുമൊത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ എത്തി , അവർക്ക്‌ സമ്മാനങ്ങളും നൽകി . അങ്ങനെ അവർ നജീബിന്റെ വീട്ടിലെത്തി . സുഹൃത്തിനെയും അച്ഛനെയും കണ്ടപ്പോൾ അവന് വലിയ സന്തോഷമായി . അജ്മൽ തന്റെ കൈയിലെ സമ്മാനപ്പൊതി നജീബിനു നേരെ നീട്ടി , "ദാ ,വാങ്ങിച്ചോ . നിനക്കുള്ളതാണ് ".പക്ഷെ നജീബ് അത് സന്തോഷത്തോടെതന്നെ തിരസ്ക്കരിച്ചു , "നന്ദി അജ്മാലെ! പക്ഷെ ഈ സമ്മാനം എപ്പോൾ വേണ്ട ." "നിനക്കറിയാമല്ലോ ,ലോകം മുഴുവനും ഇപ്പോൾ കൊറോണ ഭീതിയിലാണ് . ഒരുപാടു പേർ മരിക്കുകയും ചെയ്തു . ഈ സാഹചര്യത്തിൽ വിദേശത്തുനിന്നും എത്തിയ അച്ഛനെയുംകൂട്ടി നീ ബന്ധുവീട്ടിലും മറ്റും പോകുന്നത് ശെരിയാണോ?" "ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം ലംഘിച്ചു നിങ്ങൾ ഇപ്പോൾ ഓരോ വീട്ടിലും എത്തിച്ച സമ്മാനങ്ങളെക്കാൾ വലിയ സമ്മാനം സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിച്ചു വീട്ടിലിരിക്കുക എന്നതാണ് ." നജീബിന്റെ വാക്കുകൾ അജ്മലിന്റെയും അച്ഛന്റേയും കണ്ണുതുറപ്പിച്ചു .

കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി . നജീബിന്റെ പിറന്നാൾ ദിവസം . സാധാരണ ആട്ടവും പാട്ടും കേക്ക് മുറിക്കലുമൊക്കെയായി ഉത്സവമായമായിരുന്നു പിറന്നാൾ ദിനങ്ങൾ . പക്ഷെ ഇപ്രാവശ്യം അതില്ല . നജീബിന്റെ അമ്മ അവനോട് ചോദിച്ചു ,"മോനെ , നിനക്ക് വിഷമമുണ്ടോ ? ബാപ്പക്ക് അവിടെനിന്ന് വരാൻ പറ്റില്ല . അവിടെ രോഗം കുറഞ്ഞുവരുന്നതേയുള്ളു, അതോണ്ടാ ." പക്ഷെ നജീബിന്റെ മറുപടി അമ്മയെ അതിശയിപ്പിച്ചു . "ഉമ്മാ , ഈ ലോകത്തെല്ലാരും കൊറോണയെക്കുറിച്ചോർത്തു പേടിച്ചിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് പിറന്നാളാഘോഷിക്കുന്നത് ? ബാപ്പക്ക് വരാൻ പറ്റാത്തതിന്റെ കാര്യവും എനിക്ക് മനസ്സിലാകും." "പിന്നെ, ഈ പിറന്നാൾ ആഘോഷിക്കാൻ പറ്റാത്തതിൽ എനിക്ക് വിഷമമില്ല . കാരണം , ഈ ആഘോഷമൊഴിവാക്കുന്നതിലൂടെ നമ്മുക്ക് ആൾക്കൂട്ടം ഒഴിവാക്കാനും കൊറോണ പ്രതിരോധപ്രവർത്തനത്തിൽ ഭാഗമാകാനും കഴിയും . ഇങ്ങനെയെങ്കിലും എനിക്ക് എന്റെ സമൂഹത്തോടുള്ള കടമ നിറവേറ്റണം . മകൻന്റെ ഈ സാമൂഹിക പ്രതിബദ്ധതയിൽ ആ അമ്മ അഭിമാനം കൊണ്ടു .

ജയപ്രസാദ്
7-ാം ക്ലാസ് എസ് കെ വി ഗവ യുപി സ്കൂൾ പെരുംതുരുത്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ