എസ്.ഒ.എച്ച്.എസ്. അരീക്കോട്/Activities
ഉപ്പിലിട്ട ഓർമകൾ
സഹപാഠികോരു വീട്
ടെൻ ബുക്ക് ചാലഞ്ച്
തളിര്
ആസ്‌പയർ
ആസ്പയർ കോൺവൊക്കേഷൻ സമാപിച്ചു
അരീക്കോട്: സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസസ് എക്സാമിനേഷൻ സംഘടിപ്പിച്ച കോൺവൊക്കേഷൻ പ്രോഗ്രാം സമാപിച്ചു.
സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നത മത്സര പരീക്ഷ പരിശീലനം ലക്ഷ്യമിട്ട് സ്കൂളിൽ നടത്തിയ ആസ്പയർ കോഴ്സ് പൂർത്തിയാക്കിയ 50 വിദ്യാർഥികളാണ് കോൺവെക്കേഷൻ പ്രോഗ്രാമിൽ പങ്കെടുത്തത്. ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് മുഖ്യാതിഥിയായിരുന്നു. കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മുഖ്യാതിഥി നിർവഹിച്ചു.
ആസ്പയർ വിദ്യാർത്ഥികൾക്കുള്ള പുതിയ പഠന ആപ്ലിക്കേഷനായ 'ലേണിങ് റേഡിയസ്' പരിപാടിയിൽ വെച്ച് സുഹൈൽ കെപി പരിചയപ്പെടുത്തി .ആസ്പയർ ക്ലബ്ബിൻറെ ഉദ്ഘാടനവും മുഖ്യാതിഥി നിർവഹിച്ചു. തുടർന്ന് 'മീറ്റ് ദ ലെജൻഡ്' പ്രോഗ്രാമിൻറെ ഭാഗമായി മുഖ്യാതിഥിയുമായി വിദ്യാർത്ഥികൾ സംവദിച്ചു. ജംഇയ്യത്തുൽ മുജാഹിദീൻ വൈസ് പ്രസിഡൻറ് പ്രൊഫസർ എൻ വി സക്കരിയ, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം പിടിഎ വൈസ് പ്രസിഡൻറ് പി സി ശബീബ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ കെ ടി മുനീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ആസ്പയർ കോഓഡിനേറ്റർ നിസാർ കടുരൻ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി റഷ ജുബിൻ നന്ദിയും പറഞ്ഞു.