എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:45, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

ലോകമെമ്പാടും വലിയവരെയും ചെറിയവരെയും സമ്പന്നരെയും ദരിദ്രരെയും ഒരു പോലെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വൈറസാണ് കൊറോണ. ആദ്യം വുഹാൻ എന്ന സ്ഥലത്താണ് കൊറോണ വൈറസ് കണ്ടുപിടിച്ചത്. എന്നാൽ ഈ വൈറസ് നശിക്കാതെ ലോകമെമ്പാടും ജനങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ലോക ശാസ്ത്രത്തിൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഈ വൈറസ് ലോകമെമ്പാടും കൊലയാളിയായി മാറിക്കഴിഞ്ഞു. ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് സ്പർശനത്താലും ശ്വസനത്താലും ആണ്.
ആയതിനാൽ നമ്മുടെ സുരക്ഷയ്ക്കുവേണ്ടി നാം ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും മൂടുക. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. നിരീക്ഷണത്തിൽ ഇരിക്കുന്നവരുമായി സമ്പർക്കം ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. പുറത്തു പോയി വന്നാലുടൻ തന്നെ ശരീരവും വസ്ത്രങ്ങളും ശുചിയാക്കുക. പ്രതിരോധശേഷിക്കായി പഴവർഗ്ഗങ്ങളും വിറ്റാമിൻ അടങ്ങിയ ഭക്ഷണ സാധനങ്ങളും കഴിക്കുക. അങ്ങനെ വീട്ടിൽ തന്നെ ഇരുന്നു കൊറോണ എന്ന വൈറസിൽ നിന്നും മുക്തി നേടാം.

മനു.എം
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം