പുഴയുടെ രോദനം കാണുന്നില്ലാരും കേൾക്കുന്നില്ലാരും പാവമീ പുഴയുടെ രോദനം . മലിനയാകുന്നു ദിനന്തോറുമീ ഞാൻ അതിന് കാരണമോ നിങ്ങളോരുത്തരും നിങ്ങൾ വലിച്ചെറിയുമോരോ പ്ലാസ്റ്റിക്കും കുപ്പിയും കൂടുമെല്ലാം എന്നെ ഗ്രസിച്ചിരിക്കുന്ന തീരാ ശാപമെന്നു ഞാൻ അറിവൂ ഒരിക്കൽ സ്ഫടികതുല്യമായിരുന്നെൻ രൂപം ഇന്ന് വിഷലിപ്ത്തമായി തീർന്നു ഒരു നേർത്ത നിശ്വാസമായെതീർന്ന ഞാനിന്ന് ചാവുകടലോ കാളിന്ദിയോ ? ഓർക്കുന്നു ഞാനെൻ പഴയ കാലം കുഞ്ഞു പരൽ മീനുകളും തവളകളും ചെറു സസ്യവും ആമ്പലും നിറഞ്ഞോരെൻ യവ്വനത്തെ മിഴിനീരോടെ .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത