ഗവൺമെന്റ് എൽ പി എസ്സ് ഇടവട്ടം/അക്ഷരവൃക്ഷം/മലരണിക്കാട്
മലരണിക്കാട്
മലരണിക്കാട് വളരെ ഭംഗിയുള്ള ഒരു കാടായിരുന്നു. ആ കാട്ടിൽ കളം കളം ഒഴുകുന്ന കാട്ടുപൂച്ചോലകളും വളരെ ഭംഗിയുള്ള പൂക്കളും നാനാജാതി പക്ഷികളും മൃഗങ്ങളും താമസിച്ചിരുന്നു. ആ കാട്ടിലെ രണ്ട് ചങ്ങാതിമാരായിരുന്നു വിങ്കുവും സിങ്കുവും എന്ന കുരങ്ങൻമാർ കാട്ടുപാതയിലൂടെ മനുഷ്യർ ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ വരുമായിരുന്നു. മിങ്കുവും സിങ്കുവും അവരുമായി ചങ്ങാത്തത്തിലായി. അവർ കൊണ്ടുവരുന്ന ഭക്ഷണത്തിൽ ഒരു വീതം അവർക്ക് കൊടുക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു നാൾ മനുഷ്യർ വരാതായി. മിങ്കുവും സിങ്കുവും മനുഷ്യരെ അന്വേഷിച്ച് നാട്ടിലേക്കെത്തി. എല്ലാവരും മുഖം മറച്ച് കെട്ടിയിരിക്കുന്നു. കാരണം അന്വേഷിച്ച അവർക്ക് കിട്ടിയ മറുപടി അവരെ സങ്കടപ്പെടുത്തി. കൊറോണ എന്ന മഹാമാരി നാട്ടിലാകെ പടർന്നു പിടിച്ചിരിക്കുന്നു. ഈ മഹാമാരിയിൽ നിന്നും ജനങ്ങളെ രക്ഷിക്കണേയെന്ന് അവർ വനദേവതയോട് പ്രാർത്ഥിച്ചു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |