ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ - അനുഭവം
ലോക്ക് ഡൗൺ - അനുഭവം
കുറച്ചു മാസങ്ങൾക്കു മുൻപ് ഇന്ത്യയുടെ തൊട്ടയൽ രാജ്യമായ ചൈനയിൽ കൊറോണ എന്നൊരു വൈറസ് ബാധ സ്ഥിരീകരിച്ചു.അത് പടർന്നുപിടിച്ച് ചൈനയുടെ സമനില തെറ്റിച്ചു. വളരെ വേഗം അത് ലോകം മുഴുവൻ ബാധിച്ചു. അങ്ങനെ ഈ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ഇത് കൂടുതൽ വ്യാപിക്കാതിരിക്കാനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എന്റെ ജീവിതത്തിലെ ആദ്യ ലോക്ക് ഡൗണാണിത്. ലോക്ക് ഡൗണായതുകൊണ്ട് എന്റെ സ്കൂളൊക്കെ നേരത്തെ അടച്ചു. ഞങ്ങളുടെ വീട്ടിൽ ഒരു കൊച്ചു കൃഷിത്തോട്ടമുണ്ട്. ഞാൻ ഇടയ്ക്കിടെ അച്ഛനെയും അമ്മയെയും കൃഷിയിൽ സഹായിക്കാറുണ്ട്. ഞങ്ങളുടെ തോട്ടത്തിൽ ചീര,വെണ്ട, മുളക്, പയർ ,തക്കാളി,വഴുതനങ്ങ എന്നിവ ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. ബാക്കിയുള്ള സമയങ്ങളിൽ ഞാൻ കാർഡ്ബോർഡ് കൊണ്ട് രൂപങ്ങൾ ഉണ്ടാക്കാറുണ്ട്. കുറേ നാളായെങ്കിലും കൊറോണയ്ക്കുള്ള വാക്സിനൊന്നും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് ഈ ദുരിതകാലം എത്രയും പെട്ടെന്ന് തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ