ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/ഫുട്ബോൾ
ഫുട്ബോൾ
ഉണ്ണിക്കുട്ടന് ഫുട്ബോൾ എന്നുവെച്ചാൽ ജീവനാണ്. എല്ലാ ഞായറാഴ്ചയും അവൻ അമ്പലപ്പറമ്പിൽ ഫുട്ബോൾ കളിക്കാൻ പോകാറുണ്ട്. ഉണ്ണിക്കുട്ടന്റെ അഛനാണ് അവനെ ആദ്യം അമ്പലപ്പറമ്പിൽ കൊണ്ടുപോയത്. അന്ന് അവൻ അമ്പലപ്പറമ്പിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നത് കണ്ടു. പിറ്റേന്ന് മുതൽ അവനും അവരോടൊപ്പം അമ്പലപ്പറമ്പിൽ കളിക്കാൻ കൂടി. ഓരോ ദിവസത്തെ കളി കഴിയുമ്പോൾ ഓരോ കുട്ടികളെയാണ് ബോൾ ഏല്പിക്കുന്നത്. ബോൾ കൊണ്ടുപോയ കുട്ടി അടുത്ത ആഴ്ച ബോളുമായി നേരത്തെ അമ്പലപ്പറമ്പിലെത്തണം. ഇതാണ് കീഴ്വഴക്കം. ആ ഞായറാഴ്ച ഉണ്ണിക്കുട്ടന്റെ കയ്യിലായിരുന്നു ബോൾ. അവൻ അന്ന് നേരത്തെ ചായ കുടിച്ച് ബോളുമെടുത്ത് അമ്പലപ്പറമ്പിലേക്ക് പോകാനൊരുങ്ങി. പുറത്തിറങ്ങി നാലാം പടി ചവിട്ടിയപ്പോൾ പുറകിൽ നിന്ന് അഛന്റെ വിളി. ‘’ഉണ്ണീ നിൽക്ക്’’. ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. എന്നിട്ട് ആശ്ചര്യഭാവത്തിൽ നിന്നു. അപ്പോൾ അഛൻ പറഞ്ഞു. ‘’ഇന്ന് നീ പോകേണ്ട’’. ഇത്രയും പറഞ്ഞ് അഛൻ അകത്തേക്ക് പോയി. ഉണ്ണിക്കുട്ടൻ അന്തംവിട്ടു. അഛനെന്താ അങ്ങനെ പറഞ്ഞത്?? അവൻ ചിന്താകുലനായി. പക്ഷെ അവനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് അതൊന്നുമല്ല. താൻ കാരണം തന്റെ കൂട്ടുകാർക്ക് കളിക്കാൻ കഴിയില്ലല്ലോ എന്നോർത്താണ്. ഏതായാലും അഛനോട് കാരണം ചോദിക്കാൻ തന്നെ ഉണ്ണിക്കുട്ടൻ തീരുമാനിച്ചു. അവൻ അഛനോട് കാര്യമന്വേഷിച്ചു. അപ്പോൾ അഛൻ പറഞ്ഞു, “എടാ കൊറോണ എന്ന ഒരു പുതിയ തരം വൈറസ് ഇറങ്ങിയിട്ടുണ്ട്. അത് പിടിപെട്ടാൽ പിന്നെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണ്.” ഉണ്ണിക്കുട്ടൻ ഞെട്ടി. അവൻ ചോദിച്ചു, “കൊറോണയോ, അതെന്തോന്നാ പുതിയ സാധനം??” “ആ അതൊക്കെയുണ്ട്”, അഛന്റെ മറുപടി. “എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ” എന്നായി ഉണ്ണിക്കുട്ടൻ. “ആ നീയറിയില്ല, എപ്പൊ നോക്കിയാലും കളിച്ച് നടക്കുകയല്ലേ” അഛൻ സ്വരം കടുപ്പിച്ചു. “അല്ലഛാ ഈ കൊറോണയെങ്ങനാ പടരുന്നേ” ഉണ്ണിക്കുട്ടൻ വിടാൻ ഭാവമില്ല. “അത് നമ്മൾ വായും മൂക്കും പൊത്താതെ ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകും. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് വൈറസ് പകരുന്നത്.” അഛൻ വിശദീകരിച്ചു. “അങ്ങനെയെങ്കിൽ ഈ വൈറസിനെ തടയാൻ വേറെ മാർഗമില്ലേ അഛാ”, ഉണ്ണിക്കുട്ടന്റെ സംശയം വീണ്ടും. “ഉണ്ട്, അതിന് നമ്മൾ ജനങ്ങളും സഹകരിക്കണം. ഈ വൈറസിന് ഒരു ശരീരമില്ലാതെ നിലനിൽക്കാനാവില്ല. അതുകൊണ്ട് നമ്മൾ പുറത്തിറങ്ങാതെ വീട്ടിലിരുന്നാൽ ഒരുപക്ഷെ ഈ വൈറസുകളെ നശിപ്പിക്കാനാകും. മാത്രമല്ല, നമ്മൾ പരിസരശുചിത്വവും വ്യക്തിശുചിത്വവും നന്നായി പാലിക്കണം.” അഛൻ വിശദമാക്കി. അഛൻ പറഞ്ഞുകഴിഞ്ഞപ്പോൾ ഉണ്ണിക്കുട്ടൻ അല്പനേരം മൌനമായി. എന്നിട്ട് പറഞ്ഞു, “നന്ദി അഛാ” എന്നിട്ടവൻ എന്തോ ആലോചിച്ചുകൊണ്ട് ബോളുമായി അകത്തേക്ക് പോയി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ