18:53, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നിഴൽ ബാഷ്പങ്ങളായ് | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിഴൽ ബാഷ്പങ്ങളായ്
വിടരുവാൻ ഇനിയെനിക്കാവില്ല
ശിഖരത്തിൽ കൊഴിയുന്ന പൂവു പോലെ
വിടരുവാൻ ഇനിയെനിക്കാവില്ല, നിന്നാത്മ-
മന്ദസ്മിതത്തിൻ ഇതളു പോലെ
വർഷ ബിന്ദുക്കളായ് ശോകം പെയ്തിടുമ്പോൾ
ദളങ്ങൾ ശോഭ പകർത്തിടുമ്പോൾ
കണ്ണുനീർ തുള്ളിതൻ വിലയറിയാത്തവൻ
ഉറഞ്ഞു കോമരങ്ങളായ് തുള്ളുമ്പോൾ
പേ പിടിച്ചുണരുന്നു സ്വപ്നങ്ങൾ, യാമങ്ങൾ
അർദ്ധനിദ്രയിൽ ഞെട്ടിയുണർത്തും
നിഴൽ ബാഷ്പങ്ങൾ .....