ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/മറക്കാനാവാത്ത അവധി ക്കാലം

17:54, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറക്കാനാവാത്ത അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറക്കാനാവാത്ത അവധിക്കാലം
ഈ വർഷത്തെ അവധിക്കാലവും വന്നെത്തി. ദീപുവും ഗോപുവും മീനുവും ഇനി നാലാം ക്ലാസ്സിലേക്കാണ് മൂവരും അതിന്റെ സന്തോഷത്തിലായിരുന്നു. എല്ലാ അവധിക്കാലത്തും അമ്മാവന്റെ വീട്ടിലാണ് പതിവ്. അവിടെയുള്ള കൂട്ടുകാരുമൊത്തുള്ള കളികളും കൂടിയിരുന്നുളള വർത്തമാനങ്ങളും അവരുടെ അവധിക്കാലത്തെ പതിവായിരുന്നു. ഈ വർഷവും സ്കൂളടച്ചു. അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയും,  കളികളും,കൂട്ടുകാരും മൂന്നു പേർക്കും വെറും സ്വപ്നമായിരുന്നു. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന കൊറോണയാണ് എല്ലാ സന്തോഷവും ഇല്ലാതാക്കിയത്. ലോക്ക്ഡൗൺ ആയി അതോടെ അയല്പക്കത്തേക്ക് പോയി കളിക്കാൻ പോലും അമ്മയും അച്ഛനും സമ്മതിക്കാതെയായി. ദീപുവിനും ഗോപുവിനും മീനുവിനും ഇത് തീരാ ദുഃഖമായിരുന്നു. വീട്ടിൽ മാത്രം ഇരിക്കുക, ടീവി കാണുക എന്നെതല്ലാം മൂവർക്കും മടുത്തു കഴിഞ്ഞിരുന്നു. എല്ലാ അവധിക്കാലത്തും സന്തോഷത്തോടെ തുള്ളികളിച്ചു നടന്നിരുന്ന ഇവർക്ക് മൂന്നാം ക്ലാസ്സിലെ അവധിക്കാലം ഒരിക്കലും മറക്കാനാവാത്തതും ദുഃഖം നിറഞ്ഞതുമായ ഒരവധിക്കാലമായിമാറി.
അഹമ്മദ്‌ സുഹൈബ്. എ
(3 A) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ