സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അക്ഷരവൃക്ഷം/കൊറോണാക്കാലം..

14:10, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

രാവിലത്തെ ചായ കഴിഞ്ഞ്
ടി വി കണ്ടിരിക്കുമ്പോൾ
അച്ചൻ ഉറക്കംതൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായകൊടുക്കുമെന്നും...
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടുപേരുമൊന്നു മയങ്ങുമെന്നും....
പറമ്പിൽ
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും....
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും...
അഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്ത്
വിരിയിടുമെന്നും...
ഇന്നലെ വന്ന കൊറോണയാണ്
എനിക്ക് കാട്ടിത്തന്നത്...
 

എയ്‍ഞ്ചൽ സാറാ ജോസ്
9 ബി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ, ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത