ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valsala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നൊമ്പരം | color= 3 }} ഇറ്റലിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൊമ്പരം

ഇറ്റലിയിൽ എങ്ങും കൊറോണ രോഗം പടർന്നു പിടിക്കുകയാണ്. സന്തോഷവും സാഫല്യ പൂർണവുമായ ജീവിതമാണ് ജൂലിയുടെയും മകൻ ജാക്കിന്റെയും. ചിരി മാഞ്ഞു പോയ മുഖത്ത് പ്രായം ചുളിവുകൾ വീഴ്ത്തി . ജീവിതത്തിൽ ഇരുളുകൾ നിറഞ്ഞ സമയത്തായിരുന്നു ഒരു സ്വപ്നം പോലെ എന്റെ കുഞ്ഞ് ജനിച്ചത്. പ്രപഞ്ച പ്രകാശത്തിന്റെ ജനാലകൾ തുറന്നിട്ട് സൗഹ്രദങ്ങളും ബന്ധങ്ങളും സ്വപ്നം കണ്ടു ജീവിതത്തിലേക്ക് കടക്കുകയായിരുന്നു . അവൾ അറിഞ്ഞിരുന്നില്ല കൊറോണ വൈറസ് എന്ന അദൃശ്യ ശക്തി അവളുടെ ശരീരത്തിലേക്ക് കടന്നു കൂടിയത് .പെട്ടെന്ന് എല്ലാം സംഭവിച്ചു . കോവിഡ് അടിച്ചേൽപ്പിച്ച ഒറ്റപെടുത്തലിന്റെയും അടച്ചിരിപ്പിന്റെയും ദിനങ്ങൾ ജീവിത ശൈലികളും ഗതിവേഗങ്ങളും മാറ്റേണ്ടിവന്നു .ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും പറ്റാതെ ജീവിക്കാൻ മറന്നു പോയ ജീവിതം ഉടഞ്ഞു പോയ ബന്ധ്ങ്ങൾ ക്ഷയിച്ച ആരോഗ്യം ഉറക്കമില്ലാത്ത രാത്രികൾ . 18 മാസം പ്രായമുള്ള മകൻ അമ്മയെ കാണാൻ നിർത്താതെ കരച്ചിൽ തുടങ്ങി . ദൂരെ നിന്ന് തന്റെ മകനെ അമ്മ ഒരു നോക്ക് നോക്കി .അമ്മയുടെ ആഗ്രഹവും .തന്റെ മകനെ ഒരിക്കൽ കൂടി നെഞ്ചോടു ചേർത്ത് വെക്കണമെന്നായിരുന്നു ആരോഗ്യ പ്രവർത്തകർ അമ്മയെ രക്ഷാവസ്ത്രങ്ങൾ കൊണ്ട് പൊതിഞ്ഞു .അമ്മയുടെ മാറിൽ കിടന്ന ആ കുഞ്ഞു കരച്ചിൽ നിർത്തി നിശബ്ദനായി . 'അമ്മ ദൈവത്തിന്റെ വിളി കേട്ട് നിത്യ നിശബ്ദയും . കാണികളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .

അമീൻ ഇ കെ
4B ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ , കണ്ണൂർ , കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം