എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മുന്നേറാം ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നേറാം ജാഗ്രതയോടെ

വാഹനമില്ല പൊതുജനമില്ല

ശൂന്യമാം പാതയോരങ്ങൾ

ഭീതിതൻ ചൂളമടിച്ചുകൊണ്ട് കൊറോണയെന്ന വ്യാധിമാത്രം

തെല്ലും ഭയക്കേണ്ട സോദരരെ

നോക്കുവിൻ നിങ്ങൾ ശുചിത്വം മാത്രം.

സാഗരവീഥികൾ താണ്ടീടുന്ന

ലോകരാജ്യങ്ങളെ ഗ്രസിച്ച ഈ വ്യാധി

നമ്മൾ തടയണം സോദരരെ

കാക്കുക നീ നിൻ ആരോഗ്യത്തെ

മാസ്കുകൾ ധരിച്ചിടാം

കൈകൾ കഴുകീടാം

സ്നേഹ വാത്സല്യം വാക്കിലൊതുക്കീടാം

നേരിടാം ഈ ദുഃഖകാലത്തെ

അതിജീവിക്കാം ഈ മഹാമാരിയെ.


റിയ തങ്കച്ചൻ
8 A എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത