ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ആരോഗ്യരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം...

12:52, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം...


നാമും നമ്മൾ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മലിന്യ വിമുക്തം ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിയുന്നവർ ആയിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിലായാലും ശുചിത്വം വളരെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല നമ്മുടെ ആരോഗ്യ വ്യവസ്ഥ ശുചിത്വവുമായി ബന്ധപ്പെട്ട കിടക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് പരിസരശുചിത്വവും പൊതു ശുചിത്വവും.

ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ പ്രതിഫലമാണ്. സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാകൂ. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു നല്ല ശുചിത്വ സമൂഹമായി വളരാൻ നമുക്ക് കഴിയും. നമ്മൾ ഒരുമിച്ച് നിന്നാൽ ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന മലിനീകരണം ഒഴിവാക്കാൻ നമുക്ക് കഴിയും. നാം ഇപ്രകാരം ശ്രദ്ധയോടെ ജീവിച്ചാൽ നമ്മുടെ സംസ്കാരത്തിന് മുഖമുദ്രയായി ശുചിത്വത്തെ വീണ്ടും ഉയർത്തി കാണിക്കുവാൻ നമുക്ക് കഴിയും.

ഫെമി ഷിജോ
3 സി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം