നാമെല്ലാമിന്നൊരസ്വാതന്ത്ര്യത്തീൻ സുഖമനൂഭവിപ്പു- ണ്ടമേയമാം വാക്കാലനാവിഷ്കൃതമെങ്കിലും കൂട്ടിലടച്ച കിളിയെയോമനിച്ചെന്നു- മാടിൻ്റെമേൽ ശാസനമോതിയും നാമനുഭവിച്ചതാം സ്വാതന്ത്ര്യ ധാർഷ്ട്യമിന്നവ- നമ്മെയും കൊഞ്ഞനം കാട്ടി രസിക്കയല്ലീ.. മർത്യതതന്നഹങ്കാരമാം സീമയില്ലായ്മ സത്യമായുരച്ചാലതിചപലമല്ലയോ. ആരുടെ ലോകമെന്നെന്നു വിചാരിച്ചു നാ- മാരുടെ തനിമയെ ചോദ്യം ചെയ്തും ഭേദിച്ചും ലോകഗോളത്തിന്നധീശത്വ ചിന്തയാൽ ശോകാശയം ശരണമാനസരായി നാം എന്തിനിന്നാകുലരാകുന്നിതെല്ലാരും ചിന്തയ്ക്കു തീപിടിച്ചോടുന്നോ മർത്യത സ്വാനുഷ്ഠാനകൃതാന്തകൺതത്തിന്നോ മാനുഷർ നാം വില നല്കുന്നിതീ വിധം.