എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ മരണമില്ലാത്ത മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരണമില്ലാത്ത മാലാഖമാർ

(ആറടിമണ്ണിൽ ശ്രമിക്കുന്നവരും ജീവലോകത്തു് പരിശ്രമിക്കുന്നവരുമായ. ഒരായിരം മാലാഖമാർക്ക് വേണ്ടി)

	മരണകിടക്കയിൽ പ്രതീക്ഷയറ്റ ജീവച്ഛവമായി കിടക്കുന്നവരുടെ ഇടയിൽകൂടി സന്തോഷത്തിന്റെ കാതടപ്പിക്കുന്ന ഒച്ചയുമായി  ഏവരെയും വരവേൽക്കുകയാണ് അവൾ. മരിച്ചു കിടന്നവർ ഉയർത്തെഴുന്നേറ്റിരിക്കുന്നു. അവശരും ആലംബഹീനരുമായ ഒരുകൂട്ടം മനുഷ്യരുടെ കണ്ണുകളിൽ പുതുജീവന്റെ സൂര്യനേയും തോളിലേറ്റി താമരയിതളുകൾ പോലുള്ള കണ്ണുകളിൽ പ്രകാശവുമേന്തി സന്തോഷപൂർവ്വം ശുശ്രൂഷിക്കുന്നു. 

തിരിച്ചുവരവില്ല എന്ന സത്യം അവൾക്കറിയാം എങ്കിലും അവൾ അത് സമ്മതിക്കുന്നില്ല. തളർവാതം പിടിച്ചവരെപ്പോലെ കിടക്കയിൽ മേൽ ജീവിതകാലം തള്ളിനീക്കാൻ വിധിക്കപ്പെട്ടവരായ ഒരു കൂട്ടം മനുഷ്യരെ ശുശ്രൂഷിച്ചു. അവളെ എന്നെ നോക്കി അവർ ഓരോരുത്തരും ചോദിച്ചു ,എന്തിനാ മോളെ നീ നരകത്തിൽ കിടന്ന് ശരീരമുള്ള ഒരു കൂട്ടം പ്രേതങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നു നിനക്ക് പോയിക്കൂടെ?’ ഒരു ഹൃദയം നിറഞ്ഞ പുഞ്ചിരി ആയിരുന്നു അതിനു മറുപടി അവൾ അങ്ങനെയാണ് എന്തിനുമേതിനും പുഞ്ചിരിക്കുകയാണ് പതിവ് അതിന് ഒരു വശ്യതയുണ്ടായിരുന്നു. തൻറെ മുന്നിൽ കൂടി കടന്നു പോയ അവളെക്കുറിച്ച്. മറിയം ആലോചിച്ചു ഇവർ നന്നേ ചെറുപ്പം ആണല്ലോ കൂടിപ്പോയാൽ മുപ്പതു വയസേ കാണൂ. ഒരു കുട്ടിയുടെ അമ്മയാണ് നൊന്തു പ്രസവിച്ച മകനെ വളർത്തുവാൻ പോലും കഴിയാത്ത തരത്തിൽ ഇവൾ എന്തു പാപം ചെയ്തു കർത്താവേ. എന്തിനു വേണ്ടി നീയി കുരുന്നിനെ ജീവിതം നശിപ്പിക്കുന്നു പകലന്തിയോളം പണിയും, ചീത്ത കേൾക്കലും എല്ലാമടങ്ങിയ തുച്ഛമായ തുച്ഛമായ വരുമാനം ലഭിക്കുന്ന ഈ ജോലി നീയെന്തിനവൾക്കു കൊടുത്തു? അവർക്കുമില്ലേ ആഗ്രഹങ്ങളും സ്വപ്നങ്ങളും. എന്തിന് അതെല്ലാം അവളിൽ നിന്ന് എടുത്തു കളഞ്ഞു? ഞങ്ങളോ മരണത്തിന് വിധേയമായിരിക്കുന്നു. ഇനി അധിക നാളില്ല പിന്നെ എന്തിന് നീ അവളെ ഞങ്ങളുടെ അടുത്ത് എത്തിച്ചിരിക്കുന്നു? എന്തിന് അവളുടെ ജീവിതം നശിപ്പിക്കുന്നു? അങ്ങനെ ചോദ്യങ്ങൾ ഒരുപാടുണ്ട് മറിയത്തിന് മറിയം ഒരു കന്യാസ്ത്രീയാണ്. കർത്താവിൻറെ മണവായാകാൻ തിരിച്ചവർ, അവളാണ് അർബുദം പിടിച്ചു കിടക്കുന്നത്. രക്താർബുദം ആണ് മരുന്നില്ലെന്ന പറഞ്ഞ് ഡോക്ടർമാർ വിധിയെഴുതിയത്. ജീവിക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് അവളിൽ ഇതൊന്നും ഞെട്ടലുണ്ടാക്കുന്നില്ല. അവൾ അത് നിസ്സാര മട്ടിൽ ചിരിച്ചു അത്രമാത്രം അവളെ പോലെ തന്നെ മാരകമായ രോഗങ്ങൾക്ക് അടിമയായി വന്നവരാണ് ഭൂരിഭാഗം മനുഷ്യരും. അഞ്ചാം പനി പിടിപെട്ട് കിടക്കുന്ന ഗോവിന്ദപ്പണിക്കർ. അപസ്മാരം പിടിപെട്ട് മുഹമ്മദ് എല്ലാവരുംതന്നെ മരണത്തെ നോക്കി കാണുന്നവരാണ് മറിയത്തെ പോലെ അവരും അവളെ കുറിച്ച് ഓർത്ത് സങ്കടപ്പെടുന്നു. പിറ്റേ ദിവസം പതിവുപോലെ അവളെ കണ്ടില്ല അത് എന്താണെന്ന് അവൾക്ക് പകരം വന്ന ഒരു നേഴ്സിനോട് അവർ ചോദിച്ചപ്പോൾ അവളുടെ. അവളുടെ കുഞ്ഞ് ഇന്നലെ രാത്രി ശ്വാസം കിട്ടാതെ മരിച്ചു പോയി എന്ന് അറിയിച്ചു. എന്താണെന്ന് മനസ്സിലാക്കുവാൻ ഗോവിന്ദപ്പണിക്കർ അവളുടെ ഉറ്റ കൂട്ടുകാരി ആയ സിനിയോട് ചോദിച്ചു അവളാണ് അവരോട് എല്ലാം വിശദമായി. പറഞ്ഞത്. ഇന്നലെ അവൾക്ക് നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നു അവളുടെ ശ്വാസത്തിന് ചെറിയ പ്രശ്നം ഉണ്ടായിരുന്നു ഇന്നലെ വീട്ടിൽ അവളുടെ അമ്മയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ അമ്മയാണെങ്കിൽ കിടപ്പിൽ കുറച്ചുനാളായി മകന് കുഴപ്പമില്ലായിരുന്നു ആശ്വാസത്തിലായിരുന്നു അവർ ഇന്നലെ പെട്ടെന്ന് അവൻ ശ്വാസം കിട്ടാതെ. 10 മിനിറ്റോളം അത് ശ്വാസംകിട്ടാതെ കിടന്ന് പിടഞ്ഞു പിന്നെ സിനിക്ക് പിന്നെ വാക്കുകൾ ഉണ്ടായിരുന്നില്ല അതോടെ അവൾ എഴുന്നേറ്റു വാർഡിൽ നിന്ന് പുറത്തേക്ക് നടന്നു അവൾ കരയുകയായിരുന്നു രണ്ട് ദിവസങ്ങൾക്ക് ശേഷം പറ്റാത്ത സമുദ്രങ്ങളായ രണ്ട് കണ്ണുകളിൽ വരണ്ടു നീർച്ചാലുകളോടെ. അവൾ പ്രത്യക്ഷപ്പെട്ടു. പഴയതുപോലെ കണ്ണുകളിലെ പ്രകാശം ഉണ്ടായിരുന്നില്ല. അണഞ്ഞ മെഴുകുതിരി പോലെയായിരുന്നു അവ. അവളുടെ പുഞ്ചിരി ആണെന്നതിനാൽ മുറിയിലെ പ്രകാശവും കെട്ടടങ്ങിയിട്ടില്ല. കണ്ണുകളിൽ മഹാസമുദ്രം കലങ്ങി ഇരിക്കുന്നത് പോലെ പോലെയും എപ്പോഴും പൊട്ടി വീഴാൻ സാധ്യതയുള്ള കാർമേഘം ആയിരുന്നു അവൾ. അവൾ മറിയത്തിന് അടുത്തെത്തി മറിയം അവളെ നോക്കി ആ നോട്ടം സഹിക്കാൻ. അവൾക്ക് സാധിച്ചു സാധിച്ചിരുന്നില്ല അവളുടെ നഴ്സിങ് സൂപ്രണ്ട് മാരും ജോലിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരും അവളോട് വളരെ സഹതാപ പൂർവ്വം പെരുമാറി. സന്തോഷം അവളുടെ ജീവിതത്തിൽ ചോർന്നു പോവുകയായിരുന്നു മകൻ മരിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ അമ്മയും മരിച്ചു. ഇല്ലാത്തവനിൽ നിന്ന് തന്നെ എല്ലാം എടുക്ക് പെട്ടിരിക്കുന്നു ഇരുളടഞ്ഞ മുറിയിലേക്ക് അവൾ നയിക്കപ്പെട്ടു ഏകാന്തത അത് അവളെ സ്പർശിച്ചിരുന്നു പഴയ പുഞ്ചിരിയില് എപ്പോഴും എന്തെങ്കിലും ആലോചിക്കും ചിലപ്പോൾ പിറുപിറുക്കും. മുതിർന്ന നേഴ്സ് അവളെ ചീത്ത പറയാറില്ല അവളെ ഒന്നു നോക്കി നെടുവീർപ്പിട്ടു പോകും. അവൾക്ക് കണ്ണുകളിൽ ജീവനിൽ ആയിരുന്നു ജോലി ചെയ്തു കിട്ടുന്ന പണം അവൾക്ക് വെറും കടലാസ് മാത്രമായി. ഒരുപാട് നേരം അവൾ ജനലഴികളിലൂടെ വിദൂരതയിലേക്ക് നോക്കി നിന്നു എന്തിനെയും. കുത്തി തുളച്ചു പോകുന്ന തീക്ഷ്ണമായി മാറി അവളുടെ നോട്ടം അവളുടെ. അവൾക്കു അവളുടെ അവളുടെ കണ്ണുകളിൽ ജീവൻ ഇല്ലായിരുന്നു ആർക്കോ ഒന്നില്ലാതെ ജോലിചെയ്യുന്നു കിട്ടുന്നത്. വരണ്ടുപോയ നീർച്ചാലുകൾ കണക്കെയുള്ള അവളുടെ കണ്ണുകൾ ഇനി ഒഴുകും എന്ന് ആർക്കും അറിയില്ല എന്നാൽ ആ കണ്ണുകളിലേക്ക് നോക്കുന്ന അവരുടെ കണ്ണുകൾ തീർച്ചയായും നീർച്ചാലുകൾ ആകും. വൈകുന്നേരങ്ങളിൽ വാർഡ് വിട്ട് അകലുന്ന അവളുടെ. കാൽ അടയാളങ്ങൾ ആശങ്കയോടെ സി നോക്കി നാളെ പുലർച്ചയിൽ കാൽപ്പാടുകളിൽ വീണ്ടും അവൾ ഉണ്ടാകുമോ എന്ന് ആശങ്ക എന്നാൽ അവളുണ്ടായിരുന്നു മറിയം അവളെ. മരിച്ചുപോയ മാതാവിൻറെ പ്രതീകമായിരുന്നു രണ്ടാഴ്ച മാത്രമേയുള്ളൂ മറിയത്തിന് ശരീരത്തിൽ ജീവൻറെ സ്ഥാനം ഉണ്ടായിരുന്നുള്ളൂ ആ കണ്ണടയ്ക്കുന്നത്. കണ്ടത് അവളാണ് എന്നാൽ ആ മരണത്തോടെ സംഭവിച്ചത് ജീവനുള്ള ശരീരത്തിൽ ആയിരുന്ന മറ്റൊരു മരണം അത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവൾക്ക് ഒരു രോഗി മാത്രമായിരുന്നില്ല മറിച്ച് ഉറ്റസുഹൃത്തായ. അധികം വൈകാതെ ആ വാർഡിൽ നിന്ന് ഓരോ തൂവലും കൊഴിഞ്ഞു പോയ പോകാൻ തുടങ്ങി കുറ്റവും ഉടയവരും മൺമറഞ്ഞ വരെ മൺമറഞ്ഞ അനുദിനം ജീവിതം അവൾക്കൊരു മരണ സമാനമായ. അത് അവളിൽ ഉണ്ടാക്കിയ മാനസികസമ്മർദ്ദം വളരെ വലുതായിരുന്നു ഒരുദിവസം അവിചാരിതമായി അവൾ സിനിയെ നോക്കി പുഞ്ചിരി. സിനി സന്തോഷം കൊണ്ട് കരഞ്ഞുപോയി എന്നാൽ അതിൽ അടങ്ങിയിരിക്കുന്ന പൈശാചികമായി നിഗൂഢതകൾ മനസ്സിലാക്കിയിരുന്നില്ല മറ്റൊരു പ്രഭാതം കീറത്തുണി ചുറ്റിയിരിക്കുന്ന കാർമേഘത്തിൻ വിടവിലൂടെ സൂര്യൻ. സിനി കരയുകയായിരുന്നു. അത് കാലങ്ങളോളം നീണ്ടുനിന്ന ഒരു കഷ്ടതയുടെ അന്ത്യമായിരുന്നു


സാറ മെർലിൻ എബ്രഹാം
9A എം കെ എം എച് എസ് എസ് പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ