സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/രോഗാച്ചങ്ങല പൊട്ടിച്ചെറിയാൻ
രോഗാച്ചങ്ങല പൊട്ടിച്ചെറിയാൻ
ലോകം മുഴുവൻ ഒരു പകർച്ചവ്യാധിയുടെ പേരിൽ മുൾമുനയിൽ നിൽക്കുകയാണ് . കൊറോണ വൈറസ് ഡിസീസ് 19 അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാമാരി ആണിത് . സിവിയർ അക്യൂട്ട് റെസ്പിരിറ്ററി സിൻഡ്രോം (സാർസ്) എന്ന രോഗം ഉണ്ടാക്കിയ അതെ കുടുംബത്തിൽ നിന്നാണ് കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസ് വന്നിരിക്കുന്നത് . കൊറോണ രോഗം പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ് . ആസ്ത്മ , രക്തസമ്മർദം , വൃക്കരോഗികൾ , കാൻസർ രോഗികളെ ഇത് പെട്ടന്ന് ബാധിക്കുന്നു . ചൈനയിലെ വുഹാൻ എന്ന സ്ഥലമാണ് കോവിഡ് 19 ൻറെ പ്രഭവകേന്ദ്രം . ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും പടർന്നു പിടിക്കുന്ന ഒരു മഹാമാരിയായി കോവിഡ് 19 മാറി . ഒരുലക്ഷത്തിലധികം ആൾക്കാർ മരിച്ചു കഴിഞ്ഞു . കോവിഡ് 19 എന്ന രോഗത്തെ പ്രതിരോധിക്കാൻ അവശ്യമായ വാക്‌സിൻ ഫലപ്രദമായ മരുന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല എന്ന വസ്തുത എല്ലാവരെയും ഭയപ്പാടിൽ നിർത്തുന്നു . മനുഷ്യ കുലത്തിന്റെ അതിജീവന വഴിയിലെ നിർണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് രോഗം വളരെ പെട്ടന്ന് പടർന്നു പിടിക്കുന്നു എന്നതാണ് കോവിഡ് 19 ഇത്ര ഭയാനകമാകുന്നത് . മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അത് സ്പര്ശനത്തിലൂടെ പകരാം . രോഗി സ്പർശിച്ച സ്ഥലത്തു രോഗം ഇല്ലാത്തവർ സമ്പർക്കത്തിൽ വരുമ്പോൾ അയാൾക്കും രോഗം ബാധിക്കുന്നു . കോറോണയ്ക്ക് എതിരെ ഇപ്പോൾ ഉള്ള ഏറ്റവും ഫലപ്രദമായ മരുന്ന് സാമൂഹിക അകലം പാലിക്കുക എന്നതാണ് ഡബ്ള്യൂ എച് ഓ ജനറൽ ഡോക്ടർ പെഡ്രോസ് പറഞ്ഞത് പോലെ കോവിഡ് സംശയം തോന്നിയാൽ പരിശോധിക്കൂ വീട്ടിലിരിക്കൂ വൈറസിന്റെ ചങ്ങലയെ പൊട്ടിക്കൂ എന്നത് വളരെ പ്രസക്തമാണ് . ക്വാറന്റൈൻ എന്നത് കൊണ്ട് ഇത് തന്നെയാണ് ഉദ്ദേശിക്കുന്നത് . രണ്ടാമതായി വ്യക്തി ശുചിത്വം പാലിക്കുക . കൈകൾ ഇടയ്ക്കിടെ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക , യാത്രയ്ക്കിടയിലെ പൊതുസ്ഥലത്തും മുഖാവരണം ഉപയോഗിക്കുക . അസുഖം ഉള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക . കഴുകാത്ത കൈ ഉപയോഗിച്ച് കണ്ണും മൂക്കും വായും സ്പർശിക്കുന്നത് ഒഴിവാക്കുക . എന്നിവയൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ . സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ തന്നെ കുടുംബത്തോടൊപ്പം കഴിയുമ്പോൾ വീട്ടിലുള്ളവരുമായി സ്നേഹത്തിൽ , ഓര്മ്മയില് വളരുവാൻ നമ്മുക്ക് സാധിക്കണം . മിതമായ ആഹാരം കഴിച്ച് കൊണ്ട് , ദൈവത്തെക്കുറിച്ചും , പ്രപഞ്ച ശക്തിയെ കുറിച്ചും നമ്മുക്ക് ചിന്തിക്കാൻ ശീലിക്കാം . കൊറോണ കാലത്തും മറ്റുജീവജാലങ്ങൾക്ക് ആദിത്യമരുളുന്ന ഇടമായി ലോകം മാറിയിരിക്കുന്നു . ഭൂമിയെ വീടായിക്കാണുന്ന അനേകം ജീവവർഗങ്ങളിൽ ഒന്ന് മാത്രമാണ് മനുഷ്യൻ എന്ന ചിന്ത നമ്മിൽ ഉണ്ടാകണം . പ്രകൃതിയെ സ്നേഹിച്ച് ജീവിക്കാൻ പഠിക്കാം , പ്രകൃതി മലിനീകരണം തടയാൻ ആത്മാർത്ഥമായി പരിശ്രമിക്കാം. നമ്മുക്ക് ആവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്യുക എന്ന ശീലം നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കാം . അരിസ്റ്റോട്ടിൽ പറഞ്ഞ പോലെ ,ഇരുണ്ട നിമിഷങ്ങളിൽ ആണ് വെളിച്ചത്തെപ്പറ്റി ചിന്തിക്കേണ്ടത് .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം