മേടപ്പുലരിയിൽ കണിക്കൊന്ന പൂത്തിട്ടും മോടി കൂട്ടാനായി കൂട്ടരും വന്നില്ല വിഷുക്കണി കാണാനായ് ആശിച്ചു നിന്നിടും വിഷുക്കണി കാണിക്കാൻ നാട്ടാരും വന്നില്ല. പുത്തനുടുപ്പുമില്ല പായസവുമില്ല ആദ്യമായല്ലോ ഇങ്ങനെയൊരു വിഷു എന്തിനു വന്നീ വൈറസ് ഇതുവഴി എന്തിനെടുത്തു പ്രാണനൊരു പാട് വീട്ടുകാരൊന്നിച്ചു കൂടുന്നുവെങ്കിലും കൂട്ടുകാരെ ഒന്നു കാണുവാനാശിച്ചു നല്ല ഭംഗിയിൽ ഒരുങ്ങി നിന്നാലും മുഖത്തൊരു മാസക് വലിച്ചങ്ങു കെട്ടണം അങ്ങോട്ടും പോക്കില്ല ഇങ്ങോട്ടും പോക്കില്ല വീടിനുള്ളോ കിളിക്കൂട് പോലെ അമ്പലവുമില്ല പള്ളിയുമില്ല എങ്കിലും ഞാനിതാ പ്രാർത്ഥിക്കുന്നു ഇനിയൊരു ജീവനെടുത്തിടാതെ മായ്ച്ചു കളയണേ കോവിഡിനെ.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത