21:28, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം
നാം ഒരോരുത്തരും പരിസ്ഥിതിയിൽ ശുചിത്വം പാലിക്കേണ്ടത് നമ്മുടെ ജീവന് തന്നെ അത്യാവശ്യമായ ഒരു ഘടകമാണ് . പരിസ്ഥിതി ശുചിത്വം പാലിച്ചില്ലെങ്കിൽ പലതരം അസുഖങ്ങൾ നമ്മെ പിടികൂടും.അതുകൊണ്ട് എല്ലാവരും പരിസ്ഥിതി യിൽ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.നമ്മുടെ വീടും പരിസരവും ആഴ്ചയിൽ ഒരു തവണയെങ്കിലും ശുചീകരിക്കുക.ഈ ശീലം ദൈനം ദിന ജീവിതത്തിൽ നാം പാലിക്കുകയാണെങ്കിൽ നമ്മുടെ വീടിനേയും നാടിനേയും സമൂഹത്തേയും പകർച്ചവ്യാധികൾ പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കാം.ഇതുപ്രകാരം പരിസ്ഥിതിയെ നമ്മൾ സംരക്ഷിച്ചാൽ പരിസ്ഥിതി നമ്മെയും സംരക്ഷിക്കും. ഇന്നത്തെ തലമുറ ഭൂമിയെ പല രീതിയിൽ ദ്രോഹിക്കുന്നു.അതിൻ്റെഅനന്തര ഫലമിയിട്ടാണ് നാം ഇപ്പോൾ അനുഭവിക്കുന്ന വെള്ളപ്പൊക്കം ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ്, സുനാമി എന്നീ ഭവിഷ്യത്തുകൾ നമ്മെ തേടി എത്തുന്നത്.വയലൽ നികത്തൽ, വനനശീകരണം, ജലസ്രോതസ്സുകൾ മണ്ണിട്ടുമൂടൽ,കുന്നുകൾ ഇടിക്കൽ എന്നിങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി പരിസ്ഥിതിയെ ക്രൂരമായി ദ്രോഹിക്കുന്നു.ഇങ്ങനെ തന്നെയാണ് ശുചിത്വത്തിൻ്റെ കാര്യത്തിലും. തീരെ ശുചിത്വമില്ലാത്ത ഒരു തലമുറ യിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്ന ത്.ശുദ്ധജലത്തിന് പകരം ബോട്ടിൽ പാനീയങ്ങളും മായം കലർത്തിയ ഭക്ഷണങ്ങളും കഴിച്ച് മാറാ രോഗങ്ങളിൽ അകപ്പെടുന്നു.കക്കൂസ് ടാങ്കും കിണറും ചുരുങ്ങിയത് ഒരു മീറ്റർ അകലമെങ്കിലും വേണം.ഇക്കാര്യങ്ങൾ നാം ശ്രദ്ധിച്ചാൽ ആര്യോഗ്യമുള്ള ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാം.