ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ മുന്നേറാം

16:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വത്തിലൂടെ മുന്നേറാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിലൂടെ മുന്നേറാം

ശുചിത്വം എന്ന് നാം പാലിച്ചാൽ നമുക്ക് നമ്മുടെ രോഗപ്രതിരോധശേഷിയും പരിസ്ഥിതിയുടെ സൗന്ദര്യത്തെയും കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും. നാം ശാരീരികമായ ശുചിത്വം പാലിക്കുന്നത് പോലെ തന്നെ മാനസികമായും ശുചിത്വം പാലിക്കണം. ഈ ലോക ഡൗൺ കാലത്ത് നമ്മുടെ മാത്രമല്ല ലോകത്തിന്റെ മുഴുവനും സുരക്ഷയ്ക്ക് വേണ്ടിയാണ് നാം വീട്ടിൽ ഇരിക്കുന്നത് എന്ന് സദാ ഓർമ്മിക്കണം.

വ്യക്തിശുചിത്വം ആഹാര ശുചിത്വം പരിസര ശുചിത്വം എന്നിവ നാം സ്വയം പാലിക്കണം. എന്നാലേ നമുക്ക് നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ വീടുകളിലെ വളർത്തുമൃഗങ്ങളെ പോലും ഇന്ന് വളരെ ശുചിത്വത്തോടെ ആണ് നാം പരിപാലിക്കുന്നത്. അത് വളരെ നല്ല ഒരു ശീലവും ആണ്. പക്ഷേ ശുചിത്വത്തിന് പേരിൽ ഇന്ന് പലരും പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പേരുപറഞ്ഞ് ഇന്ന് പലരും വൃക്ഷങ്ങൾ വായു എന്നിവയെല്ലാം പതിയെപ്പതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ദുഃഖകരമായ ഈ കാര്യങ്ങൾക്ക് പ്രതിവിധി ഒരാൾ മാത്രം മനസ്സുവെച്ചാൽ സാധിക്കില്ല. അതിന് സമൂഹത്തിലെ എല്ലാവരും പരിശ്രമിക്കണം.

ഇനിയും നാം പരിശ്രമിക്കാൻ ആരംഭിച്ചില്ലെങ്കിൽ ഒരു ശുചിത്വ കേരളത്തെ അല്ലെങ്കിൽ ഒരു ശുചിത്വ ഇന്ത്യയെ വാർത്തെടുക്കാൻ സാധിക്കില്ല. അതുകൊണ്ട് ഒരുമിച്ചു നിൽക്കാം ഒരു ശുചിത്വ കേരളത്തിനായ്, ഒരു ശുചിത്വ ഇന്ത്യക്കായ്.

ഇവ ആൻ ബിജു.
6 A ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം