എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന പാഠം...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകുന്ന പാഠം..

ഇത് പോലുള്ള മഹാമാരികൾ ഇതിനു മുമ്പും വന്നിട്ടുണ്ടെങ്കിലും ലോകം മുഴുവനും കൊട്ടിയടച്ച് കുറ്റിയിട്ട് ലക്ഷ്മണരേഖഅകത്ത് ഭയന്നിരിക്കുന്ന ഒരവസ്ഥ ഇതിനു മുമ്പ് ലോകത്തിന് സംഭവിച്ചിട്ടില്ല ഇത് പ്രകൃതിയുടെ വികൃതിയാണോ ?അല്ലങ്കിൽ ജൈവായുധ ഭീഷണിയാണോ ? എന്നൊന്നും ഇപ്പോഴും തീർച്ചയില്ല... കേരളത്തിൽ കൊറോണ വൈറസ് സ്ഥിതീകരിച്ചത് 2020ജനുവരി 30 നാണ്.മാർച്ച് 12നാണ് ലോക ആരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചത്‌. കോവിഡ് 19 എന്ന കൊറോണ വെറുമൊരു നിസാരക്കാരനല്ല.. മുൻ കാല കൊലയാളിയായ വസൂരി, പ്ലാഗ്, നിപ്പ തുടങ്ങിയവയെല്ലാം വലിയൊരു മഹാമാരിയാണെങ്കിലും ഇത് അതിനെക്കാളും വലിയ ഭീക്ഷണി തന്നെയാണ്. ഈ പകർച്ചവ്യാധി വന്നതിനാൽ നാമൊക്കെയും ദു:ഖിതരാണെങ്കിലും ഇതിലൂടെ ഒരു പാട് കാര്യങ്ങൾ പാഠമാക്കാനുണ്ട്. ഈ സാഹചര്യത്തിൽ അതൊക്കെയും ചെയ്ത് കൊണ്ടിരിക്കുകയാണ് . എവിടെ തൊട്ടാലും ആളുകളുമായി ഇടപഴകിയാലും കൈകൾ വൃത്തിയായി കഴുകുന്നു, മാസ്കോ തുവാലയോ ധരിച്ച് മാത്രം പുറത്തിറങ്ങുന്നു, തൊട്ടതിനും പിടിച്ചതിനു മെല്ലാം ആശുപത്രയിലേക്ക് ഓടുന്നവർ ഇപ്പോൾ അത്യാവശ്യത്തിനു മാത്രം ആശുപത്രിയിലേക്ക് പോകുന്നു, ആവശ്യത്തിലേറെ സാധനങ്ങൾ വാങ്ങാൻ പോകുന്ന ഷോപ്പിങ്ങുകൾ നിലച്ചു, അനാവശ്യ യാത്രകൾ കുറഞ്ഞു വന്നു, റോഡപകടങ്ങൾ ഇല്ലാതായി, പ്രകൃതി ദുരന്തങ്ങൾ പകുതിയിലേറെ കുറഞ്ഞു തുടങ്ങി, പിന്നെ ഈ ലോക്ഡൗൺ സമയത്താണ് പുരഷന്മാർക്ക് ഇത്രയ്ക്കും നല്ലവണ്ണം വീട്ടുജോലി അറിയാമെന്ന കാര്യം കുടുംബാഗങ്ങൾക്ക് മനസ്സിലാവുന്നത്, തിരക്കിനിടെ നമ്മുടെ കഴിവുകളെ ഉപയോഗിക്കുവാനും അതുപോലെ വായിക്കുവാനുള്ള സമയവും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതും സാധിച്ചു തുടങ്ങി. ഏതർഥത്തിലും ഈ ലോക്‌ഡൗൺ കാലം വളരെ ഉപകാരപ്രദമാണ്‌.പക്ഷെ...മരണസംഖ്യ ദിവസവും കൂടുന്നത്‌ നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു.എങ്കിലും വമ്പൻ ശക്തി എന്ന് കരുതിയിരുന്നവരൊക്കെയും ദുർബലരാകുന്ന കാഴംചയും നാം കാണോന്നു.ഒപ്പം പ്രകൃതി തന്റെ മുഴുവൻ സൗന്ദര്യവും തിരിച്ചുപിടിച്ചു കൊണ്ടീരിക്കുകയാണ്.അതിന്റെ ഏറ്റവും വലിയ ഉദാഹരണം എന്ന് പറയുന്നത്.... കടലിൽ വല വീശുന്നില്ല,മാലിന്യ നിക്ഷേപണം ഏറെ കുറഞ്ഞിരിക്കുന്നു,വയലുകൾ നികത്തുന്നില്ല,കുന്നുകൾ ഇടിക്കുന്നില്ല,മൃഗങ്ങളെ വേട്ടയാടുന്നില്ല തുടങ്ങിയ പ്രകൃതി ചൂഷണങ്ങളൊക്കെയും നിലച്ചു.നാമൊക്കെയും സങ്കടത്തിലാണ്‌,എങ്കിലും പ്രകൃതിക്ക്‌ ഇത് ഒരു സുകൃതമാണോ എന്നതിൽ സംശയമില്ല.. ഈ മഹാമാരിയുടെ ഏറ്റവും നല്ല പാഠം.... സമ്പന്നരും ദരിദ്രരും രാജാവുമെല്ലാം തുല്യരായ ചിന്തയിലും ഭക്ഷണ ത്തിലും ജീവിത രീതിയിലുമൊക്കെ മൂല്യങ്ങളെ ചേർത്തു പിടിക്കാൻ തീരുമാനിച്ചിരിക്കുന്നു.ഒപ്പം ഈ മഹാമാരിയിൽ രാജ്യത്തെ ലോകത്തെ,രക്ഷിക്കാൻ പോകുന്ന ധീര യോദ്ധാക്കളായ നമ്മുടെ ആരോഗ്യ പ്രവർത്തകരേയും കോവിഡുമായി യുദ്ധത്തിലേർപ്പെട്ട മുഴുവൻ ആളുകളെയും ഈ സമയത്ത് നമുക്ക് ഹൃദയത്തോട് ചേർത്ത് പിടിക്കാം. കോവിഡ്‌ 19നിന്‌ ശേഷമുള്ള പ്രഭാതം ലോകത്തിന്‌ സ്നേഹത്തിന്റെയും,സാഹോദര്യത്തിന്റെയും,സമൃദ്ധിയുടേയും ദിനങ്ങളായിരിക്കുമെന്ന്‌ നമുക്ക് പ്രത്യാശിക്കാം..

ഫാത്തിമ എം
VI E എം ഐ യു് പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്.
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം