പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട്
പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട് | |
---|---|
വിലാസം | |
പറക്കോട് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 31-7-1979 സ്ഥാപിതമാസം=ജുല്ല്യ് - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-03-2010 | Pgmghsparakode |
ചരി ത്രം
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്. ശങ്കരപ്പിള്ള അവര്‍കള്‍ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്.
ഉള്ളടക്കം [മറയ്ക്കുക] 1 ചരിത്രം 2 ഭൗതികസൗകര്യങ്ങള് 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4 മുന്‍ സാരഥികള്‍ 5 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 6 വഴികാട്ടി
[തിരുത്തുക] ചരിത്രം
പരമ്പരാഗതമായി കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികള്‍ക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങള്‍ കഴിച്ചാല്‍ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്‍്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്. ശങ്കരപ്പിള്ള അവര്‍കള്‍ തന്‍് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്.1942 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂള് പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിന്‍്റ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.നീണ്ട 68 വര്‍ഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
[തിരുത്തുക] ഭൗതികസൗകര്യങ്ങള് മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, , യു.പി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 4 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികള്‍, ഓഫീസുമുറികള്‍, 2സ്റ്റാഫ്റൂമുകള്‍,1 ലൈബ്രറി റൂം ,1 ലബോറട്ടറി, എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്