ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/നിങ്ങളുടെ സ്വന്തം കൊറോണ

14:30, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിങ്ങളുടെ സ്വന്തം കൊറോണ

ഇവിടെ ഇപ്പോൾ നിങ്ങളാണോ ഞാൻ ആണോ വിജയിക്കുന്നത്.തീർച്ചയായിട്ടും ഞാൻ തന്നെ ആണ്.ജീവിതത്തിനും മരണത്തിനും മൂന്നക്ഷരമാണെങ്കിൽ എനിക്കും മൂന്നക്ഷരമേ ഒള്ളു"കൊറോണ "...covid19 എന്ന് എന്നെ നിങ്ങൾ വിളിക്കുന്നു.ഞാൻ നിങ്ങൾക്ക് മുമ്പിൽ എത്താൻ കാരണം നിങ്ങൾ തന്നെ ആണ്.നിങ്ങളുടെ പ്രവർത്തനങ്ങൾ ആണ്.നിങ്ങൾ ഇപ്പോൾ എന്നെ ശപിക്കുകയാണ് .ശപിച്ചിട്ട് കാര്യമില്ല മനുഷ്യ. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നിങ്ങൾക്ക് ഞാൻ ഒരു പാഠമാണ്.ഈ തലമുറക്ക് ആരെയും നോക്കാൻ നേരമില്ല...തിരക്കിലാണ്...എന്നാൽ നിങ്ങൾക്ക് ഞാൻ അവസരം തന്നിരിക്കുന്നു...നിങ്ങൾ സംരക്ഷികേണ്ടതായ ഒന്നും നിങ്ങൾ സംരക്ഷിക്കുന്നില്ല.നിങ്ങൾക്ക് ചുറ്റും നടക്കുന്ന ഒന്നും നോക്കാൻ നേരമില്ല...പരിസരം നല്ലപോലെ നോക്കുന്നുപോലുമില്ല... ഏയ് മനുഷ്യ...ഈ ലോകത്ത് നീ ഉയരാൻ ശ്രമിക്കുമ്പോൾ...ഇന്ന് ഞാൻ ഉയർന്നു...മനുഷ്യ നീ ഒന്നിലും അഹങ്കരിക്കരുത്..നിന്റെ അഹങ്കാരം തീരാൻ ഞാൻ മതി...എന്നെ നിങ്ങൾ തന്നെ വരുത്തി തീർത്തതാണ്...എനിക്ക് നിങ്ങളിലേക്ക് വരാൻ ആഗ്രഹമില്ല..എന്നാൽ എന്നെ മാടി മാടി വിളിക്കുകയാണ്.ഞാൻ നിങ്ങളിലേക്ക് വരാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം...എല്ലാം വൃത്തിയായി സൂക്ഷിക്കുക..ഇപ്പോൾ മാത്രമല്ല എപ്പോഴും .എന്നെ പേടിച്ചുകൊണ്ട് മാത്രം ചെയ്യരുത്.....ഇനി എന്നെ പോലുള്ളവരെ നിങ്ങൾ വരുത്തരുത്....വരുത്തില്ലെന്ന പ്രദീക്ഷയോടെ..

Raniya.k.T
5B ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം