എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ covid 19 രക്ഷകനോ?

14:29, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= covid 19 രക്ഷകനോ? <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
covid 19 രക്ഷകനോ?


ഒരു തരത്തിൽ പറഞ്ഞാൽ Covid 19 രക്ഷകനാണെന്ന് വേണം കരുതാൻ. തിരക്കിട്ട ജീവിതമായിരുന്നില്ലേ നമുക്കൊക്കെ.കുടുംബത്തോടൊപ്പം ചിലവഴിക്കണമെങ്കിൽ ഒന്ന് പുറത്തു പോകണമെങ്കിൽ ഒരു അവധി ദിവസമോ ഞായറാഴ്ചയോ വരണം. അങ്ങനെ ഒന്ന് വന്നാലോ പുറത്ത് പോകാൻ വാശി പിടിക്കുന്ന കുട്ടികളോട് പറയാൻ ഒരു നൂറ് കാരണങ്ങൾ കാണും. ഒരാഴ്ചയിൽ കിട്ടുന്ന ഒരു ദിവസമാണ്. വിശ്രമിക്കാനായി മാറ്റി വക്കാൻ പറ്റുമോ? അലക്കും തൂപ്പും തുടപ്പും പാചകവും വിരുന്നുകാരും എല്ലാമായി ആ ദിവസവും തിരക്കോട് തിരക്ക് തന്നെ. മിക്ക കുടുംബങ്ങളിലും ഭാര്യയും ഭർത്താവും ജോലിയുള്ളവർ. മക്കളെ നോക്കാൻ സമയമില്ല അവർ ബോഡിംഗിലാണ്. അവർക്ക് അമ്മയുടേയും അച്ഛൻ്റേയും മുതിർന്നവരുടേയും സ്നേഹം കിട്ടുന്നില്ല. എന്തിന് അധികം പറയണം അച്ഛനമ്മമാർ പോലും പരസ്പരം കാണുന്നത് ചുരുക്കം മാത്രം. ഇന്ന് ഈ വ്യാധി കാരണം എല്ലാരും കുടുംബങ്ങളിൽ ഒരുമിച്ചായി. ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുന്നു കഴിക്കുന്നു ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നു .അച്ഛനും അമ്മയും ഒരുമിച്ച് ഇരിക്കുന്നു .അവരുടെ നർമ്മ സംഭാഷണം സന്തോഷം ഇതൊക്കെ കാണുന്ന കുട്ടികളും ഹാപ്പിയാണ് .ബന്ധുവീടുകളിലും മറ്റും ചിലവഴിക്കേണ്ട വെക്കേഷനാണ് കടന്നു പോകുന്നത് എന്നതിൽ അവർക്കും സങ്കടമില്ല..ബുദ്ധിമുട്ട് കുറച്ചു ണ്ടെങ്കിലും അതിലുപരി സന്തോഷമാണ് വീടുകളിൽ. കുട്ടികളാണ് ഏറെ സന്തോഷിക്കുന്നത്.പരീക്ഷ പോലും ഇല്ലാതെയല്ലേ വെക്കേഷൻ വന്നത് കൂട്ടുകാരെ കാണാൻ പറ്റാത്ത ദു:ഖം മാത്രം ബാക്കിയുണ്ട്. ഇപ്പോ ഒരു പാട് സമയം കിട്ടുന്നുണ്ട് തൊടിയും പാടവും പറമ്പും ഒക്കെ ചുറ്റിക്കാണാൻ. അവിടൊക്കെ ചെറിയ ചെറിയ കൃഷിത്തോട്ടങ്ങൾ ഉണ്ട്. വിളവെടുപ്പും നനയും വിതയുമായി സമയം തികയാറില്ല. പാടത്ത് ഉള്ള വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നു. ആർക്കും ഇപ്പോൾ രോഗങ്ങളില്ല ആശുപത്രികളിലേക്ക് അധികം ആരും ഓടുന്നില്ല. നല്ല ആഹാരം ശുദ്ധവായു വിശ്രമം ഒക്കെ ആയപ്പോൾ മറ്റ് അസുഖങ്ങൾ പമ്പ കടന്നു .പിന്നെ covid I9നെ തുരത്താൻ എല്ലാവരുടേയും സജീവ പങ്കാളിത്തം കൂടി ആയപ്പോൾ നമ്മൾ അതിജീവിക്കും എന്ന് ഉറപ്പായി. പ്രായഭേദമന്യേ എല്ലാവരും വീടുകളിൽ സുരക്ഷിതരായി. ജോലികളിലെ ഏറ്റക്കുറച്ചിലുകൾ സ്ഥാനമാനങ്ങൾ പദവികൾ പത്രാസുകൾ ഒന്നും ഇന്ന് ഇല്ല.പാവപ്പെട്ടവനും പണക്കാരനും എല്ലാം വീടുകളിൽ അടച്ചു പൂട്ടി ഇരിപ്പാണ്. എല്ലാരും സമൻമാർ. കൊറോണ വന്നത് കാരണം പ്രളയത്തിന് ശേഷം ജാതി മത ഭേദം ഇല്ലാതെ എല്ലാരും വീണ്ടും ഒന്നായി. എങ്കിലും തുരത്തണംകൊറോണയെ എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്... "നമ്മൾ അതിജീവിക്കും.... കാരണം ഇത് കേരളമാണ്...."

ദയാ പ്രദീപ്
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം