ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കെതിരെ നമ്മുടെ കേരളം

14:02, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpspkpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കെതിരെ നമ്മുടെ കേരളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കെതിരെ നമ്മുടെ കേരളം

ലോകത്തെ മുഴുവൻ കീഴടക്കിയ കൊറോണ വൈറസിനെതിരെ ഒറ്റ കെട്ടായി പോരാടുകയാണ് കേരളം. ചൈനയിലെ വുഹാനിലാണ് ഈ മഹാമാരി ആദ്യം നാശം വിതച്ചത്. ക്രമേണ ലോകത്തിലാകമാനം നാശം വിതച്ചു . നമ്മുടെ കൊച്ചു കേരളത്തിലും എത്തി ആ മരണ വൈറസ്. എല്ലാ മേഖലയിലും നാശം വിതച്ച ഈ വൈറസിനെതിരെ പോരാടുകയാണ് നമ്മുടെ കേരളം. ലോക സാമ്രാജ്യങ്ങൾ പോലും പകച്ചു പോയ ഈ വൈറസിനെതിരെ പതറാതെ ഉറച്ചു നിൽക്കുകയാണ് കേരളജനത. കേരളത്തിലെ കൊറോണ ബാധിച്ചവരിൽ നല്ലൊരു ശതമാനം രോഗമുക്തി നേടി. ചുരുക്കം ചില ജീവനുകൾ നമ്മെ വിട്ട് അത് ഇന്നും തീരാ ദുഃഖമാണ്. കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ ഉറ്റു നോക്കുന്നു ലോകം ഇന്ന്. പൂർണമായി അധിജീവിച്ചിട്ടില്ല. പക്ഷേ അധിജീവനത്തിൽ മുന്നിൽ തന്നെയാണ് നമ്മുടെ കേരളം. രണ്ടു പ്രളയത്തെ അതിജീവിച്ചപ്പോഴും പതറാത്ത കേരളം മറികടക്കും ഈ മഹാമാരിയേയും

റഫ്ന ഫാത്തിമ
4-B ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം