യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും

13:33, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും മലിനീകരണവും

പ്രകൃതിയാണ് നമ്മുടെ മാതാവ്.വളരെ സമാധാനപരമായ ഒരു ജീവിതത്തിന് വേണ്ടതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. ഇത്രയും ഉപകാരങ്ങൾ ചെയ്യുന്ന പ്രകൃതി മാതാവിന്റെ നേരെ നന്ദി കാണിക്കുന്നതിന് പകരം ഭൂമിയും അന്തരീക്ഷവും വെള്ളവുമെല്ലാം ഏതെല്ലാം വിധത്തിൽ മലിനീകരിക്കാമോ അത്രയും ദ്രോഹം നമ്മളെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. പരിസ്ഥിതി പ്രധാനമായും മൂന്നു രീതിയിൽ മലിനമാകുന്നു. വായു മലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം. ഈ രീതിയിൽ നമ്മുടെ പരിസ്ഥിതി അനുദിനം മലിനമായി മാരകമായ രോഗങ്ങളെയാണ് നാം ക്ഷണിച്ചു വരുത്തുന്നത്. വളരെ വലിയ വനപ്രദേശങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. ധനതൃഷ്ണ മൂത്ത ആളുകൾ ഗവൺമെന്റിന്റെ സേവ പിടിച്ചു കൊണ്ട് വനങ്ങളേയും വന്യമൃഗങ്ങളെയും നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. വനങ്ങൾ ഇല്ലാതെ ആകുമ്പോൾ മഴയില്ലാതെയാകുന്നു. ഒരു കാര്യം തീർച്ച! നമ്മളീ പോക്കു പോവുകയാണെങ്കിൽ മലിനീകരണം കൊണ്ട് മാത്രം അടുത്ത ഭാവിയിൽ തന്നെ മുഴുവൻ ജീവജാലങ്ങളും നശിച്ചുപോവാനാണ് സാധ്യത. ഇതിന്റെ സൂചനകളായിട്ടാണ് കഴിഞ്ഞ പ്രളയവും ഇപ്പോൾ എല്ലാവരുടെയും ജീവൻ കവർന്നു തിന്നുകൊണ്ടിരിക്കുന്ന കോവിഡ് - 19 പോലുള്ള പകർച്ച വ്യാധികളും അതിനാൽ പ്രകൃതിയായ നമ്മുടെ മാതാവിനെ സംരക്ഷിക്കുന്നതിനൊപ്പം വ്യക്തി ശുചിത്വത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും മാരകമായ പകർച്ചവ്യാധികളെ നമ്മുടെ പ്രകൃതിയിൽ നിന്ന് വിരട്ടി ഓടിക്കുക എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം." പ്രകൃതി നമ്മുടെ മാതാവ്".

ജിഷ്ണു.എസ്
5 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം