കൊറോണ നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ കാറില്ല ബസില്ല ലോറിയില്ല തിക്കി തിരക്കില്ല ട്രാഫിക് ബ്ലോക്കുമില്ല സമയത്തിനൊരു വിലയുമില്ല പച്ചനിറമുള്ള മാസ്ക് വെച്ച് കണ്ടാലിന്നെല്ലാരുമൊന്നുപോലെ കുറ്റം പറയുവാനാണെങ്കിൽപോലും വായ് തുറക്കുവാനാർക്കുപറ്റും തുന്നിയ മാസ്കോന്നു മൂക്കിലിരിക്കുമ്പോൾ മിണ്ടാതിരിക്കുവതെത്ര കാമ്യം വട്ടത്തിൽ വീട്ടിലിരുത്തിനമ്മെ വട്ടംകറക്കിച്ചു രൂ കിളമൊന്നു കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല കാട്ടിക്കൂട്ടുന്നതോ പറയാൻവയ്യ .....