എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ നാടു വാണീടും കാലം
മാനുഷ്യരെല്ലാരും ഒന്നുപോലെ
കാറില്ല ബസില്ല ലോറിയില്ല
തിക്കി തിരക്കില്ല ട്രാഫിക് ബ്ലോക്കുമില്ല
സമയത്തിനൊരു വിലയുമില്ല
പച്ചനിറമുള്ള മാസ്ക് വെച്ച്
കണ്ടാലിന്നെല്ലാരുമൊന്നുപോലെ
കുറ്റം പറയുവാനാണെങ്കിൽപോലും
വായ് തുറക്കുവാനാർക്കുപറ്റും
തുന്നിയ മാസ്കോന്നു മൂക്കിലിരിക്കുമ്പോൾ
മിണ്ടാതിരിക്കുവതെത്ര കാമ്യം
വട്ടത്തിൽ വീട്ടിലിരുത്തിനമ്മെ
വട്ടംകറക്കിച്ചു രൂ കിളമൊന്നു
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടിക്കൂട്ടുന്നതോ പറയാൻവയ്യ .....
 

സഫ്‌ന
4 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത