സ്നേഹത്തിൽ ചോലയാണെൻറെയമ്മ വാത്സല്യ നിധിയാണെൻ്‍റയമ്മ ഉയിരിൻ്‍റെ ഉയിരാണെൻ്‍റെയമ്മ എന്നുമെൻ കൂടേ നിൽക്കുമമ്മ ജീവൻ്‍റെ ജീവനാണെൻ്‍റെയമ്മ എന്തിനുമേതിനുമോടിയെത്തും പ്രാർത്ഥനാനാളമാണെൻ്‍റെയമ്മ കൺകണ്ട ദൈവമാണെൻ്‍റെയമ്മ നേർവഴി കാണിക്കുമെൻ്‍റെയമ്മ നല്ല കാര്യങ്ങൾ പറയുമമ്മ അറിവിൻ്‍റെ ജ്വാലയാണെൻറെയമ്മ പാവന പവിത്രയാണെൻ്‍റെയമ്മ പൊൻപൂ നിലാവാണെൻറെയമ്മ നറുവെട്ടം പകർന്നീടുമെൻ്‍റെയമ്മ കുഞ്ഞിളം തെന്നലായ് വീശുമമ്മ എനിക്കെന്നും പ്രിയമാണെൻറെയമ്മ എനിക്കെന്നും തണലാകുമെൻറെയമ്മ തെറ്റുകൾ പൊറുക്കുമെൻറെയമ്മ മാതൃത്വത്തിൻ പ്രതീകമാണെൻ്‍റെയമ്മ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത