എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/കൊറോണ വിശേഷങ്ങൾ.,
കൊറോണ വിശേഷങ്ങൾ.,
രാത്രി 9 മണിയായി. ഈ സമയത്ത് ഒരു പ്രത്യേക്തയുണ്ട്.അച്ഛൻ വാർത്ത കാണുന്ന സമയമാണ്. പക്ഷേ ഇന്ന് അമ്മയും അച്ഛന്റെ കൂടെ വാർത്ത കാണാൻ ഇരുന്നിട്ടുണ്ട്. സാധാരണ അമ്മ സീരിയൽ കാണാൻ മാത്രമേ ടിവിക്കു മുമ്പിൽ ഇരിക്കാറുള്ളൂ. പക്ഷേ ഇന്ന് അങ്ങനെയല്ല. എന്തോ വിശേഷപ്പെട്ട ഒരു കാര്യമുണ്ട് വാർത്തയിൽ: ഞാൻ അച്ഛനോട് കാര്യം അന്വേഷിച്ചു.അപ്പോഴല്ലേ കാര്യം പിടികിട്ടിയത്. ചൈനയിൽ ഒരു വൈറസ് പരക്കുന്നുണ്ടത്രേ, അത് വന്ന് വന്ന് ഇന്ത്യയിലും എത്തിയത്രേ! കൊറോണ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ വൈറസാണത്രേ ഇപ്പോൾ വാർത്തകളിലെ താരം.അച്ഛൻ പറയുന്നത് കേട്ട് ഞാൻ അതിശയിച്ചു പോയി. ഹമ്പമ്പോ!.... ഭയങ്കരനാണല്ലേ, ഞാൻ മനസ്സിൽ കരുതി. അപ്പോഴാണ് വാർത്തയിൽ മുഴുകിയിരുന്ന അമ്മ അച്ഛനോട് ചോദിച്ചത് 'ഇതെങ്ങനെ നമ്മുടെ കേരളത്തിലെത്തി എന്ന് .അപ്പോ അച്ഛൻ പറയുവാ ഇറ്റലീന്ന് വന്ന ആരുടേയോ കൂടെ പോന്നതാണെന്ന്. അപ്പോ എനിക്കും സംശയം ചൈനയിൽ നിന്ന് ഇതെങ്ങനെ ഇറ്റലിയിലെത്തി എന്ന്. അച്ഛൻ മറുപടി തന്നു - ചൈനയിൽ നിന്ന് ഇറ്റലിയിലേക്ക് അസുഖമുള്ള ആരെങ്കിലും പോയിട്ടുണ്ടാക്കും എന്നും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ഒരു അസുഖം ആണെന്നും പറഞ്ഞപ്പോൾ എനിക്കും പേടി തോന്നി. വാർത്ത കണ്ടുകൊണ്ടിരുന്ന അച്ഛൻ അമ്മയോട് പറഞ്ഞു. നാളെ മുതൽ 28 ദിവസത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു, പുറത്തേക്ക് ഇറങ്ങാൻ പാടില്ല. എനിക്ക് വീണ്ടും സംശയം .എന്തിനാണ് ലോക് ഡൗൺ, ?അച്ഛൻ പറഞ്ഞു. അസുഖം പടർന്ന് പിടിക്കാതിരിക്കാനാണ്.അപ്പോ നാളെ മുതൽ പണിക്ക് പോകാൻ പറ്റൂ ലെ? നാളെ മുതൽ പുറത്ത് പോകരുതെന്നും കൈ ഇടക്കിടക്ക് സോപ്പിട്ട് കഴുകണമെന്നും അത്യാവശ്യത്തിനായി പുറത്ത് പോകുകയാണെങ്കിൽ മാസ്ക് ധരിക്കണമെന്നും പറഞ്ഞപ്പോൾ ഞാൻ അന്തം വിട്ടു. ഈ വൈറസ് ഒരു വല്ലാത്ത പഹയൻ തന്നെയാണല്ലോ! എന്നാലും എനിക്ക് ഒരാശ്വാസം തോന്നി.നാളെ മുതൽ കുറച്ച് ദിവസത്തേക്ക് അച്ഛൻ വീട്ടിൽ തന്നെ കാണുമല്ലോ;എനിക്കും അച്ഛനും കൂടി കളിക്കാമല്ലോ!നാളെ അച്ഛനെക്കൊണ്ട് ഒരു ഊഞ്ഞാൽ കെട്ടിപ്പിക്കുന്നതും മനസ്സിൽ കണ്ട് സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു<
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |