ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/മലിനം.. കേരളം

08:43, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനം.. കേരളം

മലിനമാക്കീടരുതൊരു നാളും
ശുചിയായിരിക്കേണം നാമെപ്പോഴും
മലിനം കേരള മണ്ണിന്നു
മൃത്യു വരിച്ചതിനു തുല്യമല്ലേ?
മലയാളികൾ നാം ന്യൂജൻ തലമുറ പിന്തുടരുമ്പോൾ
ഇരുളിലൊളിച്ചപോൽ മങ്ങിടുന്നു നമ്മുടെ ശുചിത്വം
മലിന ഭൂലോകം ശുചിയാക്കാൻ
ഇറങ്ങിടുന്നു പ്രകൃതി സ്നേഹികൾ
പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ചൊരീ കേരളം
പടിയടച്ചു മലയാളികൾ നാം ശുചിത്വത്തെ
ശുചിത്വം നൽകീ വൻ മറുപടി നാം കേരളീയർക്ക്
പ്രളയമായും നിപയായും കൊറോണയായും.
ശുചിയായിരിക്കേണം നാം എപ്പോഴും
സംരക്ഷിച്ചീടാം ഈ മലനാടിനെ.

വൈഗ.എസ്.പി.
6 C ജി.യു.പി.എസ്. കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത