ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
08:39, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

".......രാമേട്ടാ.... ങ്ങളേട്യാ ?ന്താ ഉസ്മാനിക്കാ'.... നേരം വെളുക്കുമ്പോ തന്നെ ഒരു കൈക്കോട്ടും എടുത്ത് പറമ്പിലോട്ട് ഇറങ്ങിയതാ. ഈ നേരായിട്ടും വന്നിട്ടില്ല്യ..... വല്ലാത്ത തത്രപ്പാടിലാ ഉസ്മാനിക്കാ.അശേഷം പലചരക്കില്ലാ. കടേന്നാണേൽ ഒന്നും ' കിട്ടണും ല്ല്യ'. ന്തോ... ഒരു ദിനം ഉണ്ടൂന്നു കേട്ടു .ന്താണാവോ? പരദൈവങ്ങൾക്കറിയാം. " അപ്പോ ജ്ജൊന്നും അറിഞ്ഞില്ലേ? ന്റെ ലക്ഷ്മിയേ .. ബല്ലാത്തൊരു അസുഖാദ്... ഞമ്മടെ കിത്താബിലിണ്ട് അവസാന'നാൾ അടുക്കാറായീന്ന്.ന്തല്ലാണാവോ വര്യാ ? എന്തിനാ ഉസ്മാനിക്കാ രാമേട്ടനെ അന്വേഷിച്ചേ? ഒരായിരം ഉറുപ്യ കടം ചോയ്ക്കാനാ ലക്ഷ് മ്യേ.... രണ്ട് ദെവസായി ഈ കുട്ട്യോള് നേരാംവണ്ണം ന്തേലും കയ്ച്ച് ട്ട്.... ബ ടെ എന്ത് ണ്ടാവാനാ ഇക്കാ... പണിയെടുക്കണ കാശ് മുഴുവൻ ഷാപ്പിലേക്കല്ലേ ആ... ഉസ്മാനിക്കാ... ങ്ങളാട നിക്കീൻ.പറമ്പിൽ ഞാൻ കഴിഞ്ഞ മഴക്കാലം കഴിഞ്ഞപ്പോ കൊറച്ച് ചേനേം ചേമ്പും നട്ടിരുന്നു.അത് പറിക്കാൻ പോയതാ അതിയാൻ. കുട്ട്യോൾക്ക് നേരത്തിന് ന്തേലും കഴിക്കാൻ കൊടുക്കണ്ടേ.കിട്ട്ണ പൈസ മുഴുവൻ ഓര് കുടിച്ചു തീർത്തില്ലേ.. ബെർദല്ല പഴേ കാലത്ത് ള്ളോര് പറയണത് സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം ന്ന്. ങ്ങളും കൊണ്ടോയി വേവിച്ച് കൊടുത്തോളിൻ ഉസ്മാനിക്കാ കുട്ട്യോൾക്ക്. അന്നെ പടച്ചോൻ കാക്കും ലക്ഷ്മിയേ ....

വൈഗ.എസ്.പി
6 C ജി.യു.പി.എസ്. കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ