ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിന്റെ ആവശ്യകത
രോഗപ്രതിരോധത്തിന്റെ ആവശ്യകത
രോഗപ്രതിരോധം അത്യാവശ്യമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇന്ന് ലോകം ആരോഗ്യ അടിയന്തരാവസ്ഥ നേരിടുകയാണ്. എല്ലാവരും കൊറോണ പേടിയിലാണ് ഇന്ന് ജീവിക്കുന്നത്. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം എന്നത് അത് വരാതെ നോക്കുക എന്നുള്ളതാണ്. ഏതൊരു രോഗം ആയാലും അത് വരാതെ നോക്കുക എന്നുള്ളതാണ് പരമപ്രധാനമായ ഒരു കാര്യം. അസുഖം വന്നിട്ട് പ്രതിരോധിച്ച് കാര്യമില്ല, രോഗങ്ങൾ വരാതെ മുൻകരുതൽ എടുക്കുക ആണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. രോഗപ്രതിരോധം നമ്മുടെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട കിടക്കുന്ന ഒന്നാണ്. നാം ഓരോരുത്തർക്കും വേണ്ടത് വ്യക്തിശുചിത്വം ആണ്. കൈകൾ സോപ്പിട്ട് കഴുകുക, ദിവസവും രണ്ടുനേരം കുളിക്കുക, നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക, ഇവയാണ് പ്രധാനപ്പെട്ട വ്യക്തിശുചിത്വം. ഈ കുറവാണ് വൈറസിനെ പ്രതിരോധിക്കാനുള്ള ഏകമാർഗ്ഗം കൈകൾ സോപ്പുപയോഗിച്ചു കഴുകുക എന്നുള്ളതാണ്.. നാമോരോരുത്തരും രോഗത്തെ പ്രതിരോധിക്കുന്നത് വഴി മറ്റുള്ളവരുടെ സംരക്ഷണം കൂടിയാണ് നാം ഏറ്റെടുത്തിരിക്കുന്നത്.. നമ്മുടെ അശ്രദ്ധ മൂലം ആർക്കും രോഗം വരരുത് എന്നൊരു പ്രതിജ്ഞ നാമോരോരുത്തരും എടുക്കുക. എന്നാൽ കഴിവതും നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |