ജി യു പി എസ് എരിക്കാവ്/അക്ഷരവൃക്ഷം/കൊടുംഭീകരൻ

കൊടുംഭീകരൻ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
 
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായി

അഹന്തകളെല്ലാമേ വെടിയുക മനുഷ്യ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായി കൃമികീടത്തെ കാണാതെ
പൊരുതുന്ന നിന്റെ നിസ്സാരത ഓർക്കുക നീ




 

അനുശ്രീ
4 ക്ലാസ്സ്= ജി യു പി എസ്സ് എരിക്കാവ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത <!/കവിത -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത <!/കവിത -->കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിത <!/കവിത -->കൾ]][[Category:അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത <!/കവിത -->കൾ]]


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത