ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ കൊറോണ വൈറസിന്റെ ആത്മകഥ
കൊറോണ വൈറസിന്റെ ആത്മകഥ
ഞാനാണ് കൊറോണ. എന്റെ ജനനം ചൈനയിലെ വുഹാനിലാണ്. എനിക്ക് കോവിഡ് 19 എന്നും പേരുണ്ട്. വുഹാനിലെ ഹുവാനൻ സമുദ്രോത്പന്ന ചന്തയിലെ ചെമ്മീൻ കച്ചവടക്കാരിയായ വൈഗുഷിയിലാണ് ഞാൻ ആദ്യമായി കടന്നുകൂടിയത്. അത് ഏകദേശം ഒരു ഡിസംബർ ഒന്നാം തീയതി ആയിരുന്നു. പിന്നെ അവർ സ്പർശിച്ച ആൾക്കാരിൽ സംസാരിച്ച ആൾക്കാരിൽ ഒക്കെ ഞാൻ കടന്നുകൂടി. അങ്ങനെ വുഹാനിൽ ഉള്ള മിക്കവരിലും ഞാൻ കടന്നുകൂടി. പിന്നെ ചൈനയിൽ ഉള്ളവരുടെ ദേഹത്തും ഞാൻ കയറിപ്പറ്റി. കുറേ പേരുടെ ജീവൻ ഞാൻ അങ്ങ് എടുത്തു. ചൈനയെ ഞാൻ അങ്ങ് തകർത്തു. പിന്നെ ഞാൻ വിചാരിച്ചു ഇവിടെ കളിച്ച ഒക്കെ മതി ഇനി ഇറ്റലിയിലേക്ക് അങ്ങ് വച്ച് പിടിക്കാം. ഞാൻ അങ്ങനെ ഇറ്റലിയിൽ പോയി. അവിടെ ഞാൻ139422 പേരിൽ കൂടുതൽ ആളുകളിൽ കയറി. അവിടെനിന്ന് ഞാൻ ഏകദേശം 17000 ഏറെപ്പേരുടെ ജീവനെടുത്തു. അവിടെയും കളിച്ചു മടുത്തപ്പോൾ ഞാൻ സ്പെയിനിൽ പോയി. അവിടുന്ന് ഞാൻ184946 പേരിൽ ഏറെ പേരുടെ ദേഹത്ത് കടന്നുകൂടി. ദിവസങ്ങൾ കഴിയുംതോറും ഞാൻ കൂടുതൽ പേരുടെ ദേഹത്ത് കടന്നുകൂടുകയും അവരുടെ ജീവൻ എടുക്കുകയും ചെയ്തു. സ്പെയിനിൽ ഞാൻ ഇതുവരെ19395ലേറെ പേരുടെ ജീവനെടുത്തു. അങ്ങനെ ഞാൻ ലോകത്തെ 183 ലേറെ രാജ്യങ്ങളിൽ കടന്നുകൂടി. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം അമേരിക്കയാണ്. അവിടെ ഞാൻ679762 പേരുടെ ദേഹത്ത് കടന്നുകൂടി. അതിൽനിന്ന് 34705 പേരുടെ ജീവനും ഞാൻ അങ്ങ് എടുത്തു. ലോകത്ത് ആകെ ഞാൻ 22 ലക്ഷത്തിലേറെ പേരുടെ ദേഹത്ത് കടന്നുകൂടി. അതിൽ 150623 പേരുടെ ജീവൻ ഞാനെടുത്തു. പക്ഷേ എനിക്ക് ഇന്ത്യയെ അത്രയ്ക്ക് തൊട്ടുകളിക്കാൻ ആയില്ല. ഇവിടെ എനിക്ക് 13835 പേരുടെ ദേഹത്ത് മാത്രമേ കയറാൻ സാധിച്ചുള്ളൂ. ഇന്ത്യയിലെ കേരളത്തെ എനിക്ക് തൊടാൻ പോലും കഴിയുന്നില്ല. അത്രയ്ക്കും മുൻകരുതലുകളാണ് അവർ എടുത്തിട്ടുള്ളത്. എനിക്ക് ഇന്ത്യയിൽ 452 പേരുടെ ജീവൻ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. കേരളത്തിൽനിന്ന് എനിക്ക് മൂന്ന് ജീവൻ മാത്രമേ കിട്ടിയുള്ളൂ. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് എനിക്ക് കൂടുതൽ പേരെ തൊടാനും കൊല്ലാനും കഴിഞ്ഞത്. എനിക്ക് ഇന്ത്യയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. ഞാൻ ഉടൻ തന്നെ ഇന്ത്യയെ വിട്ടു പോകുന്നതാണ്. എന്റെ അടുത്ത ലക്ഷ്യം ആഫ്രിക്കയാണ്. ഞാനിനി അവിടേക്കാണ് പോകുന്നത്. എന്നെ എല്ലാ രാജ്യങ്ങളും കൂടി ഉടനെ കൊല്ലും എന്നാണ് തോന്നുന്നത്. എന്നെ നിങ്ങൾക്കിനി അധികകാലമൊന്നും കാണേണ്ടി വരില്ല
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |