(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക നന്മക്കായി
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ..
കണ്ണിപൊട്ടിക്കാം നമുക്കി ദുരന്തത്തിനലയടികളിൽ മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകത്തിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതെയെതന്നെയല്ലേ?...
ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കുവേണ്ടി.
ഫാസില പി പി
5A എളയാവൂർ യു പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത