എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം
- ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട്
- വിഷു പക്ഷീയോട്
- [[എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം/ജാഗ്രത | ജാഗ്രത]}
- ജാഗ്രത
തലക്കെട്ട്= അവസ്ഥാന്തരം
| color=3
ജഗതീശ്വരൻ തൻ ഉദാത്തമാംസൃഷ്ടിയീ
സംസ്കാരപൂർണ്ണനാം വിദ‍്യാ വിചിക്ഷണൻ
തന്നിൽ നിക്ഷിപ്തമാം കർമ്മം മറന്നവൻ
സ്വാർത്ഥനായ് ധൂർത്തനായ് ഉന്മത്തനായീ
സഹജീവനത്തിന്റെ മാർഗ്ഗംമറന്നവൻ
സഹജീവിദ്രോഹങ്ങൾ ചെയ്തൂ
ആർഭാട ഢംഭിലവനെല്ലാം മറന്നൂ
വിലസീ മയങ്ങീ മദാലസനായീ
എങ്കിലോ ഇന്നവനുണരുന്നതോ
പെരും ഞെട്ടലോടാധിയോടെ
നഗ്നനേത്രത്തിന്റെ കാഴ്ചയ്ക്കുമപ്പുറം
താനേ മറഞ്ഞിരിക്കുന്ന കീടാണുവേ
മാനുഷവംശത്തിൻ ഞാനെന്നഭാവത്തെ
മുട്ടു കുത്തിക്കാൻ നിനക്കായതെങ്ങിനെ
അഹംബുദ്ധികൊണ്ട് തിമർക്കുന്ന മർത്ത്യന്
കൂച്ചുവിലങ്ങിനായ് നിന്നെ ചമച്ചിതോ
ഈശൻ , നിന്നു ചിരിക്കുന്നു വോ
അതിജീവനത്തിനായ് സഹജീവനമിന്ന്
കലഹങ്ങളില്ലാ തെ ധന ഗർവ്വമില്ലാതെ
ഒന്നിച്ച് നില്കാം ചെറുക്കാം
പോവുമിക്കാലവും പുലരുമേ സൗഖ്യവും
എന്ന പ്രതീക്ഷയും വെയ്ക്കാം
നല്ല നാളെയ്ക്കു വേണ്ടി ഇരിക്കാം
{{BoxTop1
സുമ.കെ
|
8A എച്ച്.എസ്.കുത്തനൂർ കുഴൽമന്ദം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ