എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം
കൊല്ലം നഗരത്തിന്റെ പ്രാന്തപ്രദേശത്തയി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം എസ് എം ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1968 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം | |
---|---|
വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം .ഇങ്ലിഷ് |
അവസാനം തിരുത്തിയത് | |
17-03-2010 | User1 |
ചരിത്രം
പരേതനായ ജനാബ്ബ് എ. ഹൈദ്രൊസ് കുഞ്ഞ് അവര്‍കളുടെ ശ്രമഫലമായി 1968 ജൂണ്‍ 2 തീയതി ഒരു ലോവര്‍ പ്രൈമറി സ്കൂളായും 1973-ല്‍ അപ്പര്‍ പ്രൈമറി, 1979- ല്‍ ഹൈസ്കൂള്‍, 1998-ല്‍ ഹയര്‍ സെക്കന്‍ഡറി 2004 റ്റി.റ്റി.ഐ എന്നിനിലകളില്‍ എം. എസ്സ്. എം • സ്ഥാപനങ്ങളെ വളര്‍ത്തിയെടുത്തു. കുടാതെ പ്രി പ്രൈമറി വിഭാഗവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഏകദേശം അറുപതോളം ക്ലാസ് മുറികളും 2 കോണ്‍ഫറന്‍സ് ഹാളുകളും 3500- ല്‍പരം വിദ്യാര്‍ത്ഥികളും 150-ല്‍ പരം ജീവനകാരുമ്മുള്ള ഈ സ്ഥാപനം 5 ഏക്കര്‍ ഭുമീയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകളും ലൈബ്രറികളുമുണ്ട്. കമ്പ്യൂട്ടര്‍ ലാബുകളില്‍ ബ്രോഡ്ബാന്‍റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂള്‍ വാന്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍. എസ്സ്. എസ്സ്.
- എന്‍. സി. സി.
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആര്‍. സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്‍റ്
ശ്രീമാന്‍ എച്ച്. അബ്ദുള്‍ റഷീദ് മാനേജരും ശ്രീമാന്‍ എച്ച്. അബ്ദുള്‍ ഷെരിഫ് ശ്രീമാന്‍ എച്ച്. അബ്ദുള്‍ കലാം എന്നിവര്‍ മാനേജിങ് ട്രസ്റ്റികളുമയിട്ടുളള മാനേജ്മെന്‍റ് കമ്മറ്റിയാണ് ഈ വിദ്യാലയത്തിന്‍ ഭരണനിര്‍വ്വഹണം നടത്തുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമാന്‍. ആര്‍ മുരളിധരന്‍പിളള ശ്രീമാന്‍ എന്‍ രാമക്യഷ്ണപിളള ശ്രീമാന്‍ വി വിശ്വനാഥപിളള ശ്രീമാന്‍ എ അബ്ദുല്‍ അസീസ് ശ്രീമാന്‍ റ്റി ആര്‍ ക്യഷ്ണന്‍ നായര്‍ ശ്രീമാതി കെ ജി തുളസിഭായ് ശ്രീമാതി കെ ചന്ദ്രമതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗം.
- NH 208 ന് തൊട്ട് കൊല്ലം നഗരത്തില്‍ നിന്നും 9 കി.മി. അകലത്തായി കൊട്ടാരക്കര റോഡില്‍ സ്ഥിതിചെയ്യുന്നു.
വിക്കിഫോര്‍മാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേര്‍ക്കുക