(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം
ആരോഗ്യം നാം കാക്കേണം
മാരികൾ പടരും കാലത്ത്
ആരോഗ്യമുള്ള ശരീരത്തിൽ
വൈറസൊന്നും ചെയ്യില്ല
ശുദ്ധജലം നാം കുടിക്കേണം
തിളപ്പിച്ചാറിച്ചു കുടിച്ചീടാം
തണുത്തതൊന്നും കഴിക്കരുത്
ലോക്ക് ഡൗൺ ചെയ്യാം ഫ്രിഡ്ജുകളും
ഐസ്‍ക്രീമൊന്നും വേണ്ടന്നേ.
കൂൾഡ്രിങ്കുകളും ഒഴിവാക്കാം
കാശു കളഞ്ഞിനി വാങ്ങേണ്ട
ജങ്ക് ഫുഡുകളും കെണിയാണേ
പറമ്പിലിറങ്ങി പണി ചെയ്യാം
വിഷമില്ലാതെ കൃഷി ചെയ്യാം
പച്ചക്കറികൾ, ഇലക്കറികൾ
പഴവർഗ്ഗങ്ങൾ, കിഴങ്ങുകളും
ആരോഗ്യം തരും അധ്വാനം
വിഷമില്ലാത്തൊരു ഭക്ഷണവും
ഒരുമിച്ചങ്ങനെ ലഭിച്ചിടുവാൻ
തൊടിയിലിറങ്ങാം കൃഷി ചെയ്യാം