കെവിഎൽപിജിഎസ് ഇളങ്ങുളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32306 (സംവാദം | സംഭാവനകൾ) (Rose Mariya Kadha)
അമ്മു താറാവും കിങ്ങിണി പൂച്ചയും


അമ്മു താറാവും കിങ്ങിണി പൂച്ചയും വലിയ കൂട്ടുകാരായിരുന്നു. അവർ അടുത്തടുത്ത വീടുകളിലാണ് കഴിഞ്ഞിരുന്നത്. ഒരിക്കൽ കളിക്കാനായി അവർ രണ്ടുപേരും പൂന്തോട്ടത്തിൽ എത്തി. അവർക്ക് അവിടെ വച്ച് രണ്ടു കൂട്ടുകാരെ കൂടി കളിക്കാൻ ലഭിച്ചു. ഒരു പൂമ്പാറ്റയും ഒരു തുമ്പിയും ആയിരുന്നു ആ കളിക്കൂട്ടുകാർ. അവർ നാലുപേരും കൂടി കളിക്കുന്നതിനിടയിൽ അമ്മുതാറാവ് വീണു. കാലിന് മുറിവ് പറ്റി. കാലിന്റെ വേദന മൂലം അമ്മുവിന് തീരെ നടക്കാൻ വയ്യാതായി. അമ്മുതാറാവിനെ തോളിലേറ്റി കിങ്ങിണി പൂച്ച അമ്മുവിന്റെ വീട്ടിലേയ്ക്ക് നടന്നു. അവർ അമ്മുവിന്റെ വീട്ടിൽ എത്തിയപ്പോൾ അമ്മ താറാവ് ഓടിയെത്തി മകളെ നോക്കി അവളുടെ കാലിൽ മരുന്ന് വച്ചു. കിങ്ങിണി പൂച്ചയോട് അമ്മതാറാവ് "ആപത്തിൽ സഹായിക്കുന്നവരാണ് ഉത്തമ സുഹൃത്തുക്കളെന്നും വളരെ നന്ദിയുണ്ടെന്നും" പറഞ്ഞു.

 

റോസ് മരിയ
1 A ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ, കോട്ടയം, കാഞ്ഞിരപ്പള്ളി
ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ