ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/ ഒരു കോവിഡ് ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കോവിഡ് ചിന്ത

കോവിഡ് 19, കൊറോണ തുടങ്ങിയ വാക്കുകൾ ചെറിയ കുട്ടികൾക്ക് പോലും ഇപ്പോൾ സുപരിചിതം. കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19. കൊറോണയും കോവിഡ് 19ഉം ...... എന്ത് കൊണ്ടാണ് കോവിഡ് 19 എന്ന് ഈ രോഗത്തിന് പേരിട്ടത്. Co=കൊറോണ, vi=വൈറസ്, d=ഡിസീസ്. അപ്പോൾ കോവിഡ് 19 =കൊറോണ വൈറസ് ഡിസീസ്. 19 എന്തുകൊണ്ടാണ്? 2019ലാണ് ഈ പുതിയ തരം രോഗം സ്ഥിരീകരിച്ചത്. അതിനാൽ 19ഉം കൂടി. എന്നാൽ നമുക്ക് ഈ വൈറസിനെ ഒന്ന് അറിഞ്ഞാലോ?

2019 ഡിസംബർ 31നാണ് ലോകത്തിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ ഹുബേ പ്രവിശ്യയുടെ യുടെ തലസ്ഥാനമായ വു ഹാനിൽ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രഥമ മഹാമാരിയും, മഹാമാരി ഗണത്തിലെ രണ്ടാമത്തേതും ആണ് കോവിഡ് 19. 2020 മാർച്ച് 11 നാണ് ഈ രോഗത്തെ മഹാമാരി (pandemic ) ആയി WHO പ്രഖ്യാപിച്ചത്. മുൻപും കൊറോണ വൈറസ് വഴി രോഗബാധ ഉണ്ടായിട്ടുണ്ട്. 2003ഇൽ ചൈനയിൽ നിന്ന് ഉത്ഭവിച്ച SARS ഉം 2012 സൗദി അറേബ്യയിൽ നിന്ന് ഉത്ഭവിച്ച MERS ഉം.. എന്നാൽ ഇപ്പോഴത്തെ വൈറസ് ആണ് കൂടുതൽ ഗുരുതരം. നൂറിൽ അധികം രാജ്യങ്ങളുടെ ഉറക്കം കെടുത്തി, ഈ വൈറസ്...

കോവിഡ് 19 ബാധിച്ചാൽ മനുഷ്യന് 75% അതിജീവന സാധ്യത ഉണ്ട്. ഇതിനൊരു ഫലപ്രദമായ മരുന്നില്ല എന്നത് നാം ഓർക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നത് അല്ലേ? പനി, ശ്വാസതടസ്സം, ചുമ തുടങ്ങിയവ ആണ് ഈ രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. ഇനി പ്രതിരോധമാർഗങ്ങൾ ആലോചിക്കാം കൈകഴുകാൻ സോപ്പ്, ഹാൻഡ് വാഷ് അതുമല്ലെങ്കിൽ 60% എങ്കിലും ഉം ആൽക്കഹോൾ വൽകൃത സാനിറ്റൈസർ ഉപയോഗിക്കാം. വൃത്തിയായി 20 സെക്കൻഡ് എങ്കിലും കൈ കഴുകുക.പനിയും ചുമയും ഉള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കണം. ഉടൻ വൈദ്യസഹായവും തേടണം. സാധനം വാങ്ങാൻ പോകുമ്പോൾമാസ്ക് ധരിക്കണം. സിംഗിൾ യൂസ് മാസ്ക് ആണെങ്കിൽ മാസ്കിന്റെ മുൻഭാഗം തൊടാതെ അഴിച്ചെടുത്ത് നശിപ്പിച്ചു കളയണം. മേൽ പറഞ്ഞവ ചില പ്രതിരോധ മാർഗങ്ങൾ ആണ്. കൂടാതെ നാം സർക്കാർ നിർദേശങ്ങൾ പാലിക്കണം. വ്യാജവാർത്തകളിൽ ചെന്ന് വീഴാതിരിക്കുവാൻ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള “ആരോഗ്യ സേതു “ പോലുള്ള app ഉപയോഗിക്കാം. ഇത് കൊറോണ യുടെ രത്നചുരുക്കം മാത്രം. ഈ കാലത്തെയും നമുക്ക് അതിജീവിക്കാം..................

പാർത്ഥിവ്. കെ. പി
6 E ജി.യു.പി.എസ്.നരിപ്പറമ്പ്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം