ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

10:08, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്താം      


2020 തുടങ്ങിയപ്പോൾ നമ്മൾ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. പുതുവർഷം തുടങ്ങിയ സന്തോഷം. അപ്പോഴാണ് ഒരു വാർത്ത കേട്ട് തുടങ്ങിയത്. ചൈന എന്ന രാജ്യത്ത് 2019 ഡിസംബറിൽ ഏതോ ഒരു വൈറസ് പിടിപെട്ടു. കുറേ പേർക്ക് ആ വൈറസ് കാരണം രോഗം വന്നു.ആ വൈറസിന്റെ പേരാണ് കൊറോണ. കുറേ രോഗികൾ  കൊറോണ കാരണം മരിച്ചു. പിന്നീട് കൊറോണ വൈറസ് ചൈനയിൽനിന്നും മറ്റു രാജ്യങ്ങളിലേക്കും പടരാൻ തുടങ്ങി. മരുന്ന് കണ്ടു പിടിക്കാത്തത് കൊണ്ടും പ്രതിവിധി എന്ന് അറിയാത്തതുകൊണ്ട് കൊറോണ വൈറസ് ഭയങ്കര സന്തോഷത്തിലായിരുന്നു. അവൻ എല്ലാവരെയും പിടികൂടാൻ തുടങ്ങി. പ്രായമായവരെ ആണ് അവൻ കൂടുതലും കീഴ്പ്പെടുത്തിയിരുന്നത്. 
                 അങ്ങനെയിരിക്കെ ഒരു പ്രതിവിധി കണ്ടെത്തി. നമ്മുടെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് 20 സെക്കൻഡ് കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. എല്ലാവരുമായി ഒരു മീറ്റർ അകലം പാലിക്കുക. കഴിവതും വീട്ടിൽ തന്നെ ഇരിക്കുക. അങ്ങനെ നമുക്ക് ഒരുമിച്ച്  കൊറോണയെ തകർക്കാം. നമ്മുടെ രാജ്യത്ത് നിന്നും ലോകത്തുനിന്നും  കൊറോണയെ ഓടിക്കാം.

മ‍ുഹ്‍സിന എസ്
1 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം