എച്ച്.എസ്. മണിയാർ/അക്ഷരവൃക്ഷം/കുളത്തിലെ മീനുകൾ
കുളത്തിലെ മീനുകൾ
ഒരു കുളത്തിൽ മൂന്നു മീനുകൾ താമസിച്ചിരുന്നു .അതിൽ ഒരാൾ ആപത്തുകൾ മുൻകൂട്ടി മനസിലാക്കി രക്ഷപ്പെടുമായിരുന്നു .രണ്ടാമത്തെ മീൻ ധൈര്യശാലി ആയിരുന്നു . ഏത് ആപത്തിനെയും അവൻ ധൈര്യത്തോടു നേരിടുമായിരുന്നു .മൂന്നാമത്തെ മീൻ മഹാ കുഴിമടിയൻ ആയിരുന്നു .എന്തും വരുന്നിടത്തു വെച്ച് കാണാം എന്നായിരുന്നു അവൻ .അങ്ങനെ ഇരിക്കെ രണ്ടു മനുഷ്യർ ആ കുളക്കരയിൽ എത്തി .അതിൽ ഒരാൾ പറഞ്ഞു ഈ കുളത്തിൽ വലിയ മീനുകൾ ഉണ്ട് .നാളെ നമുക്കു വലയിട്ടു പിടിക്കണം . ഈ വർത്തമാനം മീനുകൾ കേട്ടു .ഒന്നാമത്തെ മീൻ അപ്പോൾ തന്നെ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു.അടുത്ത ദിവസം അവർ വലയുമായി മീൻ പിടിക്കാൻ വന്നു.അപ്പോൾ രണ്ടാമത്തെ മീൻ ചത്തതുപോലെ കിടന്നു.അതിൽ ഒരാൾ ആ മീനിന് എടുത്തേ ദൂരേക്കു എറിഞ്ഞു .ഉടനെ ആ മീൻ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു .മൂന്നാമത്തെ മീൻ രക്ഷപെടണമെന്നു ചിന്തിക്കാതെ പുഴയിൽ കറങ്ങി നടന്നു .അവൻ വലയിൽ കുടുങ്ങുകയും ചെയ്തു .ഗുണപാഠം :അലസത ആപത്താണ്. അവസരത്തിനൊത്തു പ്രവർത്തിച്ചാൽ ഉന്നത വിജയം നേടാം .
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ